Author: Greeshma Joshi

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: ടി പി രാമകൃഷ്ണൻ്റേത് എല്‍ഡിഎഫിന്റെ ഭാഷ; പ്രതികരണവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: ടി പി രാമകൃഷ്ണന്റെ നിലപാട് സ്വാഗതം ചെയ്യുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടി പി രാമകൃഷ്ണന്‍ പറഞ്ഞതാണ് എല്‍ഡിഎഫിന്റെ ഭാഷ എന്നും അതാണ് എല്‍ഡിഎഫിന്റെ സംസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി. ടി പി രാമകൃഷ്ണന്‍ എടുത്ത സമീപനത്തോട് സിപിഐക്ക് യോജിപ്പുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്ലാക്കാലത്തും ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നു വച്ച പാര്‍ട്ടിയാണ് സിപിഐ എന്നും അത് ടി പി രാമകൃഷ്ണന് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സിപിഐ ആദ്യം […]
Read more

പുറത്തുവന്ന ചിത്രം സുകുമാര കുറുപ്പിന്റേതല്ല ദാമോദര മേനോന്റേത് : കേരള പൊലീസ്

തൃശൂര്‍: സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കേരള പൊലീസ്. ദാമോദര മേനോന്റെ പേരില്‍ കരുമത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെ അടക്കം രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തില്‍ നിര്‍ണായക വിവരങ്ങളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ദാമോദര മേനോന്റെ […]
Read more

ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹം: കാന്തപുരം വിഭാഗത്തിൻ്റെ വിവാദ നിർദ്ദേശത്തിൽ P K ശ്രീമതി

കൊച്ചി: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ നിർദ്ദേശത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പ്രദര്‍ശനം എന്ന ഒരു വാക്ക് എങ്ങനെയാണ് ജീവനുള്ള ഒരു വ്യക്തിയെ കുറിച്ച് ഉപയോഗിക്കുകയെന്നും ജീവനില്ലാത്ത വസ്തുവിനെയാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. ‘മഹാനായ മുഹമ്മദ് നബിയും മതവും […]
Read more

‘ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകള്‍ വേണ്ട, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്’; സമസ്ത കാന്തപുരം വിഭാഗം

കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്തവനയില്‍ പറഞ്ഞു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇസ്‌ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും ഇതിനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയില്‍ പറയുന്നു. ‘ഇസ്‌ലാമിക ആഘോഷങ്ങളും […]
Read more

‘ഷൗക്കത്തിന്റെ വിയോഗം ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി’

തിരുവനന്തപുരം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി സി പി ജോണ്‍. ഷൗക്കത്തിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. സംഭവം ഗതാഗത സെക്രട്ടറി ടി വി അനുപമ അന്വേഷിക്കുമെന്നും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി. എംവിഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും പരിശോധിക്കുമെന്നും മന്ത്രി സി പി ജോണ്‍ അറിയിച്ചു. […]
Read more

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം, പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്: ചാക്കോയുടെ മകന്‍ ജിതിന്‍

കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ ജിതിന്‍. പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും തന്റെ പിതാവിനെ കൊന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നാണ് ആഗ്രഹമെന്നും ജിതിന്‍ പറഞ്ഞു. കണ്ടെത്തിയത് സുകുമാരക്കുറുപ്പിനെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജിതിന്‍ ആവശ്യപ്പെട്ടു. ‘അപ്പനെ കൊന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്ന് ഏതൊരു മകനും ആഗ്രഹിക്കുന്നതുപോലെ ഞാനും […]
Read more

മലയാളം സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കുന്നത് വരെ സമരം തുടരുമെന്ന് അനഘ

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥി അനഘ ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ സമരം അവസാനിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സമരസമിതി. സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി കഴിഞ്ഞദിവസം അനഘയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തന്റെ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അനഘ മന്ത്രിയെ അറിയിച്ചു. ജാതി വിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനും എതിരെ അനഘ നടത്തുന്ന സമരം […]
Read more

പണിമുടക്കി സ്പൈസ് ജെറ്റ്; വിമാനത്താവളത്തിൽ ദുരിതത്തിലായി ദുബായ് യാത്രക്കാർ

കൊച്ചി:ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത് കാരണം യാത്രക്കാർ കടുത്ത ദുരിതത്തിലായി. ഉച്ചയ്ക്ക് 12.15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അവസാന നിമിഷം റീഷെഡ്യൂൾ ചെയ്തത്. എന്നാൽ, പുതുക്കിയ സമയം എപ്പോഴാണെന്ന് കൃത്യമായി അറിയിക്കാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ഇതിനുപുറമേ, വിമാനത്താവളത്തിന് ഉള്ളിൽ കാത്തിരുന്ന യാത്രക്കാരോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സ്പൈസ് ജെറ്റ് വിമാനങ്ങൾ സ്ഥിരമായി റദ്ദാക്കുന്നതും വൈകുന്നതും കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവള അധികൃതർ മുൻപ് വിഷയത്തിൽ ഇടപെട്ടിരുന്നു. […]
Read more

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി എംപിമാര്‍ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും യുഡിഎഫ് എംപിമാര്‍ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കാനാണ് നീക്കം. ആവശ്യങ്ങള്‍ നടപ്പിലായില്ല എങ്കില്‍ ഡല്‍ഹി റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധം ഉടനെ ആരംഭിക്കാനുമാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം. പാലക്കാട് ഡിവിഷന്‍ […]
Read more

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; ഫറോക്കിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും പൊലീസ് എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്ഐ ചമഞ്ഞ് ലഹരി വില്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വിൽപ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരിൽ നിന്നും പണം തട്ടിയെന്നും […]
Read more

Recent News