ഉത്തരാഖണ്ഡിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഹോമം നടത്തി ബിജെപി പ്രവര്‍ത്തകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബുദ്ധി ശുദ്ധീകരണ യജ്ഞം നടത്തി ബി.ജെ.പി. ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരിപാടിക്ക് ശേഷം നടന്ന ശുദ്ധീകരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കിടയിലാണ് ബി.ജെ.പിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ‘നല്ല ബുദ്ധി ഉണ്ടാകാന്‍’ പ്രാര്‍ത്ഥിച്ചുകൊണ്ട് ഡെറാഡൂണിലെ ക്ഷേത്രത്തിലാണ് ബി.ജെ.പി എസ്.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 11 ന് ഹല്‍ദ്വാനി രാം ലീല മൈതാനത്ത് നടന്ന ശുദ്ധീകരണ ചടങ്ങില്‍ ദളിത് സമുദായക്കാരും പങ്കാളികളായിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി ഇതിനെ ജാതീയമായി ചിത്രീകരിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ശുദ്ധീകരണ ക്രിയയെ തൊട്ടുകൂടായ്മയായി ചിത്രീകരിച്ച് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് പ്രദേശവാസിയായ അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ്‌ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മൈതാനത്ത് ശുദ്ധീകരണം നടത്തി ജാതി അധിക്ഷേപം കാണിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബര്‍ ഏഴിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News