Category: Breaking News

ജില്ലാതല ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തുന്ന 19-ാമത് വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പാലക്കാട് ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് അവതരണം, പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയാണ് മത്സരങ്ങള്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ plddcksbb@gmail.com ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം https://keralabiodiversity.org/ ല്‍ ലഭിക്കും. ഫോണ്‍: 9539517632.
Read more

ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ ചുവടുവെപ്പ്; നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനിന്റെയും ആഭിമുഖ്യത്തിൽ പാറമേക്കാവ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് വിദ്യാർത്ഥികൾക്കും നാഷണൽ സർവീസ് സ്കീം വോളന്റീർമാർക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി കോ – ഓർഡിനേറ്ററുമായ വിനീത് രവി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. “ലഹരിവിമുക്ത ക്യാമ്പസിന് വിദ്യാർത്ഥികളുടെ പങ്ക്” എന്ന വിഷയത്തിൽ വിമുക്തി മിഷൻ തൃശൂർ ജില്ലാ […]
Read more

മലപ്പുറം തവനൂരിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം

കേരളത്തിൽ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഇപ്പോൾ പാസ്പോർട്ട് സേവനസൗകര്യം തിരുവനന്തപുരം : കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസിനു (RPO) കീഴിലുള്ള മലപ്പുറത്തെ തവനൂർ സബ് പോസ്റ്റ് ഓഫീസിൽ, തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം (POPSK) കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ഇന്ന് ഉദ്ഘാടനംചെയ്തു. കോഴിക്കോട് RPO-ക്കു കീഴിലുള്ള മൂന്നാമത്തെ POPSK ആണിത്. തവനൂരിൽ POPSK ആരംഭിച്ചതോടെ, കേരളത്തിലെ ഓരോ ലോക്സഭാ മണ്ഡലത്തിലും കുറഞ്ഞത് ഒരു PSK-യോ അല്ലെങ്കിൽ POPSK-യോ പ്രവർത്തനക്ഷമമാക്കുക എന്ന നാഴികക്കല്ലു കൈവരിക്കാൻ […]
Read more

പ്ലസ് വണ്‍ ജില്ലാതല പ്രവേശനോത്സവം മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വരവേല്‍പ് ചടങ്ങ് ‘ടീമാകാം പുതുയുഗ സ്വപ്‌നങ്ങള്‍ക്കായി’ എന്ന പേരില്‍ മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വ്യവസായ, ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. മാറിക്കൊണ്ടിരിക്കുന്ന ടെക്‌നോളജി യുഗത്തിന്റെ ഗുണഭോക്താക്കളായ പുതിയ തലമുറ കാലഘട്ടത്തിന് യോജിച്ച അറിവുകളും നൈപുണ്യങ്ങളും ആര്‍ജ്ജിക്കാനുള്ള അവസരമായി ഹയര്‍സെക്കന്‍ഡറി പഠന കാലയളവിനെ വിനിയോഗിക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ […]
Read more

ജനാധിപത്യത്തിന്റെ സൗന്ദര്യം സംവാദങ്ങളിലാണ്, നിയമസഭകളുടെ പ്രവർത്തനം യുവജനങ്ങൾ മനസിലാക്കണം

തിരുവനന്തപുരം : ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം സംവാദങ്ങളിലും ചർച്ചകളിലുമാണെന്നും നിയമനിർമാണ സഭകളുടെ പ്രവർത്തനങ്ങൾ യുവതലമുറ കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച യങ് ഇന്ത്യൻസ് മോഡൽ പാർലമെന്റ് 2026 ന് ആശംസ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിലും നിയമസഭകളിലും എന്താണ് നടക്കുന്നതെന്ന് വിദ്യാർഥികൾക്ക് മനസിലാക്കാൻ ഇത്തരം പരിപാടികൾ ഏറെ സഹായകരമാണ്. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളായ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ് എന്നിവയുടെ അധികാരങ്ങളും അവ തമ്മിലുള്ള […]
Read more

ഡൽഹിയിൽ കേരളത്തിന്റെ ‘അംബാസിഡർമാരായി’ എംപിമാർ ഒരു ടീമായി പ്രവർത്തിക്കണം: മുഖ്യമന്ത്രി 

തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്റെ ‘യഥാർഥ അംബാസിഡർമാരായി’ എല്ലാ എം പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി  തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എം പിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എം പിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എം […]
Read more

ജില്ലകളിൽ ഓറഞ്ച്/മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഇന്ന് (ജൂലൈ 9) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി  ജൂലൈ 9 പകൽ 4 നും 4.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. കേരള, കർണാടക, ലക്ഷദീപ് തീരങ്ങളിൽ ജൂലൈ 9ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ (ജൂലൈ 10) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 189 പേരെ മാറ്റി പാർപ്പിച്ചു. എല്ലാ ജില്ലയിലും താലൂക്ക് […]
Read more

സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025: ജൂലൈ 13 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025 വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ സമര്‍പ്പിക്കാം. കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ആദരവായി അഞ്ച്  ലക്ഷം സമ്മാനത്തുകയുള്ള ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍, ഉദ്യാന ശ്രേഷ്ഠ എന്നീ രണ്ട് പുതിയ വിഭാഗങ്ങളും ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഈ വിഭാഗത്തില്‍ ലഭിക്കുക. ആകെ 38 വിഭാഗങ്ങളിലായാണ് ഇത്തവണ സംസ്ഥാന […]
Read more

ദുബൈയിൽ പാം മോണോറെയിൽ സർവീസ് പുനരാരംഭിച്ചു

ദുബൈ: ദുബൈയിലെ പാം ജുമൈറയെ ബന്ധിപ്പിക്കുന്ന പാം മോണോറെയിൽ സർവീസ് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ പാം ജുമൈറയിലെ പൊതുഗതാഗത സംവിധാനം പൂർണതോതിൽ പുനഃസ്ഥാപിക്കപ്പെട്ടു. യാത്രക്കാർക്ക് ഇപ്പോൾ പാം മോണോറെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മറ്റ് ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. വൺവേ ടിക്കറ്റ് നിരക്ക് 5 ദിർഹം മുതലും റൗണ്ട് ട്രിപ്പ് നിരക്ക് 10 ദിർഹം മുതലുമാണ് ആരംഭിക്കുന്നത്. സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്കായി ഈ വർഷം ജനുവരിയിലാണ് മോണോറെയിൽ സർവീസ് താൽകാലികമായി […]
Read more

2026 ന്റെ ആദ്യ പാദം; ഹോസ്പിറ്റാലിറ്റി മേഖലയിൽ 82% ഒക്യുപൻസി നിരക്കുമായി മദീന ന​ഗരം

ജിദ്ദ: സൗദി അറേബ്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ നേട്ടം കൈവരിച്ച് മദീന. ടൂറിസം താമസ സൗകര്യങ്ങളുടെ ഒക്ക്യുപൻസി നിരക്കിലാണ് ന​ഗരം ഒന്നാം സ്ഥാനത്തെത്തിയത്. 2026 ലെ ആദ്യ പാദത്തിൽ 82 ശതമാനം ഒക്ക്യുപൻസി നിരക്കോടെയാണ് നേട്ടം സ്വന്തമാക്കിയത്. 59.8 ശതമാനവുമായി മക്കയും, 59.2 ശതമാനവുമായി ജിദ്ദയും, 55.7 ശതമാനവുമായി റിയാദുമാണ് മദീനക്ക് പിന്നിലുള്ളത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, ലഭ്യമായ ഓരോ ഹോട്ടൽ റൂമിൽ നിന്നും ശരാശരി 372 റിയാൽ വരുമാനമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, ഒരു […]
Read more

Recent News