ദുബായ് വിമാനത്താവളങ്ങളിൽ കർമപദ്ധതിയുമായി കസ്റ്റംസ്
ദുബായ് : വേനൽക്കാല അവധിക്കാലത്ത് വിമാനത്താവളങ്ങളിലുണ്ടാകുന്ന വൻ തിരക്ക് മുൻകൂട്ടിക്കണ്ട് കർശനമായ സുരക്ഷാ, പ്രവർത്തന സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്. ഈ മാസം ആദ്യ പകുതിയിൽമാത്രം ഏകദേശം 30 ലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. യാത്രക്കാരുടെ തിരക്ക് കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതിനും സുഗമവും വേഗത്തിലുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയാണ് ദുബായ് കസ്റ്റംസ് ആവിഷ്‌കരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയിലും സേവന നിലവാരത്തിലും ഒട്ടും വിട്ടുവീഴ്ചചെയ്യാതെ പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയാണ് കസ്റ്റംസ് ഉപയോഗിക്കുന്നത്. വിമാനത്താവളങ്ങളിലെ വിവിധ […]
Read more

