കൊല്ലം : രേണു സുധിയ്ക്ക് കാൻസർ ഇല്ലെന്നും രണ്ട് ലക്ഷത്തിൻറെ മരുന്നാണ് എടുക്കുന്നതെന്ന് പറഞ്ഞതു കളവാണെന്ന് പറഞ്ഞവർക്കും മറുപടിയുമായി സഹോദരി. തെളിവുകൾ അടക്കം കാണിച്ചാണ് സഹോദരിയുടെ മറുപടി. രേണുവിന് ബ്രെസ്റ്റ് കാൻസറിൽ HER2- പൊസിറ്റീവ് ആണെന്നും അത് അതിതീവ്രമായിട്ട് ശരീരത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഒന്നാണെന്നും ഇവർ പറയുന്നു. ഇനിയെങ്കിലും സത്യാവസ്ഥ നിങ്ങളൊന്ന് മനസിലാക്കൂവെന്നും സഹോദരി പറഞ്ഞു. അതിന് നൂതനമായ ചികിത്സാരീതികൾ കണ്ടുപിടിച്ചിട്ടുണ്ട്. ടാർഗെറ്റഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിൻറേത്. ഓരോ കീമോയ്ക്കും മുൻപാണ് ഇതെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമാണ് മരുന്ന് വാങ്ങുന്നത്. അവളുടെ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം മാറി അവളൊന്ന് എഴുന്നേൽക്കണ്ടേ. അവളെന്നും അങ്ങനെ കിടക്കണമെന്നാണോ നിങ്ങൾ പറയുന്നത്. അവൾക്കൊരു കുഞ്ഞുണ്ട്. നൂറ് പേര് കുറ്റപ്പെടുത്തുമ്പോൾ അവൾ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നവരുണ്ട്. അവൾ തിരിച്ച് വരും. അതിനിടയ്ക്ക് എന്തിനാണ് നിങ്ങൾ ഇങ്ങനെ ദ്രേഹിക്കുന്നതെന്ന് എനിക്കറിയില്ല. ഇനിയെങ്കിലും സത്യാവസ്ഥ നിങ്ങളൊന്ന് മനസിലാക്കൂ. അവളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന മാത്രമെ ഞങ്ങൾ ചോദിക്കുന്നുള്ളൂ. അവളെ കുറ്റപ്പെടുത്തുവർ ഒന്ന് മനസിലാക്കൂ എന്നും രേണുന്റെ സഹോദരി പറഞ്ഞു.
രേണുവിന് HER2- പൊസിറ്റീവ് ആണ്
