Category: Breaking News

നോര്‍വേയുടെ വെല്ലുവിലി മറികടന്ന് ഇംഗ്ലണ്ട് ഫിഫ ലോകകപ്പ് സെമി ഫൈനലില്‍

മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. രണ്ട് ഗോളുകളും ജൂഡ് ബെല്ലിംഗ്ഹാമിന്റെ കാലില്‍ നിന്നായിരുന്നു. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നേര്‍വേയുടെ ഗോള്‍. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഷെല്‍ഡെറൂപ്പാണ് നോര്‍വേയ്ക്ക് വേണ്ടി ഗോള്‍ […]
Read more

കെ.സി.എൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്

തിരുവനന്തപുരം : ലേലത്തിലൂടെ കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി കെസിഎല്ലിൽ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ സന്തുലിതമായൊരു നിരയെയാണ് റോയൽസ് ഇത്തവണ കെട്ടിപ്പടുത്തിരിക്കുന്നത്. 16 പേരടങ്ങുന്ന ടീമാണ് ഇത്തവണ റോയൽസിന്റേത്. കൃത്യമായ തയ്യാറെടുപ്പോടെയായിരുന്നു ഇത്തവണ ട്രിവാൻഡ്രം റോയൽസ് ലേലത്തിനെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനായി തിളങ്ങിയ കൃഷ്ണ പ്രസാദിനെയും ഗോവിന്ദ് ദേവ് പൈയെയും വി. അജിത്തിനെയും ടീം നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ലേലത്തിന്റെ തുടക്കത്തിൽ തന്നെ വിഷ്ണു […]
Read more

സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ

കാൻസാസ് സിറ്റി: ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയാണ് അർജൻറ്റീന തങ്ങളുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻ ൻഡോയെ സമനില ഗോൾ നേടി. എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് […]
Read more

ചരിത്രത്തിൽ ആദ്യം, ആദ്യ നാല് റാങ്കുകാർ തമ്മിൽ സെമി ഫൈനൽ

ന്യൂയോർക്ക്: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ സെമി ഫൈനൽ മത്സരങ്ങൾ വരുന്നു. യഥാക്രമം ഫ്രാൻസ്, അർജന്റീന, സ്‌പെയിൻ, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് നിലവിലെ ഫിഫ റാങ്കിങ്. ഇന്ന് നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ തോൽപിച്ച് അർജന്റീന സെമി പ്രവേശനം നേടിയത്‌ഡോടെയാണ് ലോകകപ്പിലെ അപൂർവമായ സെമിഫൈനലുകൾക്ക് ഫുട്‍ബോൾ ലോകം സാക്ഷിയാവാൻ പോവുന്നത്. ഫ്രാൻസ് സ്പെയിനിനെയും, ഇംഗ്ലണ്ട് അർജന്റീനയെയുമാണ് സെമിയിൽ നേരിടുന്നത്. ഇന്ന് നടന്ന ഇംഗ്ലണ്ട്- നോർവേ മത്സരത്തിൽ ഒന്നിനെതിരെ […]
Read more

ഓട്ടോണോമസ് വാഹനങ്ങൾ നിരീക്ഷിക്കാൻ അബൂദബിയിൽ കൺട്രോൾ റൂം

ദുബൈ: ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി അബൂദബിയിൽ കേന്ദ്രീകൃത കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. അബൂദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്‌പോർട്ടിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇത് സജ്ജമാക്കിയത്. ശൈഖ് ഹംദാൻ ബിൻ സഈദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, ഡി.എം.ടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അബൂദബിയിലുടനീളമുള്ള ഡ്രൈവർരഹിത വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, അവയുടെ സുഗമമായ ഗതാഗതം വിലയിരുത്താനും ഈ നീക്കം ലക്ഷ്യമിടുന്നു. […]
Read more

സഞ്ചാരികളെ വരവേൽക്കാൻ ത്വാഇഫിൽ 120 വിനോദസഞ്ചാര കേന്ദ്രങ്ങൾ സജ്ജം

റിയാദ്: പ്രമുഖ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായ താഇഫിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി 120-ലധികം പൊതു ഉദ്യാനങ്ങളും പാർക്കുകളും വാക്കിങ് ട്രാക്കുകളും സജ്ജമാക്കിയതായി താഇഫ് മുനിസിപ്പാലിറ്റി അറിയിച്ചു. താഇഫ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രങ്ങൾ 2026-ലെ വേനൽക്കാല സീസൺ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. പാർക്കുകളുടെയും പൊതുസ്ഥലങ്ങളുടെയും അറ്റകുറ്റപ്പണികൾ, ശുചീകരണം എന്നിവക്കായി മുനിസിപ്പാലിറ്റി വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയത്. ഓപൺ സ്പോർട്സ് ഗ്രൗണ്ടുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, വാക്കിങ് ട്രാക്കുകൾ, കുടുംബങ്ങൾക്കുള്ള ഇരിപ്പിടങ്ങൾ, ഹരിത പ്രദേശങ്ങൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ, […]
Read more

ഇന്ത്യക്ക് നന്ദി; ഹോർമുസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിച്ച് ഒമാൻ

മസ്കത്ത്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യ നൽകുന്ന പിന്തുണക്ക് ഒമാൻ സുൽത്താനേറ്റ് നന്ദി രേഖപ്പെടുത്തി. ഒമാൻ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി മസ്കത്തിൽ നടത്തിയ ചർച്ചക്ക് ശേഷം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചക്ക് ശേഷം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തിയതായി […]
Read more

കുവൈത്തിൽ പ്രവാസികൾ വർധിക്കുന്നു; റെഡിഡൻസി വിസകൾക്ക്‌ ഹൈ ഡിമാന്റ്

കുവൈത്ത് : കുവൈത്തിലെ ആകെ പ്രവാസി ജനസംഖ്യയിലും സാധുതയുള്ള വിസകളുടെ എണ്ണത്തിലും തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) റിപ്പോർട്ട്. 2025 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ റെസിഡൻസി പെർമിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 1,42,000 വിസകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, രാജ്യത്തെ ആകെ താമസ നിയമലംഘകരുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞ് 80,800-ൽ എത്തി നിൽക്കുകയാണ്. മുൻ വർഷം ഇത് 81,500 ആയിരുന്നു. നിലവിലുള്ള നിയമലംഘകരുടെ […]
Read more

മസ്തിഷ്‌കാഘാതം; നാട്ടിലെത്താൻ സുമനസ്സുകളുടെ സഹായം തേടി കുവൈത്തിലെ പ്രവാസി മലയാളി

കുവൈത്ത് സിറ്റി: നാട്ടിലെത്താൻ സുമനസ്സുകളുടെ സഹായം തേടി കുവൈത്തിലെ പ്രവാസി മലയാളി. മസ്തിഷ്‌കാഘാതം സംഭവിച്ച് ഫർവാനിയ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം കോട്ടക്കൽ സ്വദേശിയായ രാജുവാണ് നാട്ടിലെത്താൻ കഴിയാതെ പ്രതിസന്ധിയിലായത്. അബ്ബാസിയയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന രാജു മൂന്ന് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ചികിത്സ തേടിയ രാജുവിന് മസ്തിഷ്‌ക ആഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു. നിലവിൽ നാട്ടിലെത്തിക്കാൻ വിമാനത്തിൽ പ്രത്യേക മെഡിക്കൽ സൗകര്യം ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. […]
Read more

ചെറുകിട – ഇടത്തരം പ്രവാസി നിക്ഷേപകരെ സർക്കാർ പ്രോത്സാഹിപ്പിക്കണം – റജി ചെറിയാൻ

ഫുജൈറ : വൻകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം പ്രവാസി നിക്ഷേപകരെയും പരിഗണിക്കണമെന്ന് കുട്ടനാട് എം.എൽ.എ.യും പ്രവാസി വ്യവസായിയുമായ റജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇൻകാസ് ഫുജൈറ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുവപ്പു നാടയിൽ കുടുങ്ങി മുടങ്ങിപ്പോയ ആയിരക്കണക്കിന് സംരംഭങ്ങൾ നിരാശ സ്മാരകങ്ങളായി കേരളത്തിലുണ്ട്. ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന ധാരാളം പ്രവാസികളുണ്ട്. നിന്നുപോയ സംരംഭങ്ങളെ പുനർജീവിപ്പിക്കണം. വ്യവസ്ഥകളിൽ ഇളവു വരുത്തണം. ഏകജാലക സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് യു.എ.ഇ. സീനിയർ ജനറൽസെക്രട്ടറി കെ.സി. അബൂബക്കർ യോഗം ഉദ്ഘാടനംചെയ്തു. […]
Read more

Recent News