Category: Breaking News

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ, ഏതൊരു ടീമും അവനെ പോലൊരു താരത്തെ അർഹിക്കുന്നു

മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. മത്സരത്തിൽ കൃത്യമായ താളത്തോടെ കളിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡെടുത്തെങ്കിലും ആദ്യ പകുതി അവസാനയ്ക്കും മുൻപ് ജൂഡ് ബെല്ലിങ്ങ്ഹാം തിരിച്ചടിച്ചു. സമനിലക്കുരുക്ക് പൊട്ടിക്കാൻ കിണഞ്ഞുപരിശ്രമിച്ച ഇംഗ്ലണ്ടിനെതിരെ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു രണ്ടാം പകുതിയിൽ നോർവേ കാഴ്ചവച്ചത്. എന്നാൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വീണ്ടും വലകുലുക്കി. ഹാളണ്ടിന്റെ […]
Read more

തുടർ തോൽവികൾക്ക് ശേഷം അവസാന നിമിഷം ടീമിൽ മാറ്റം, ട്വന്‍റി-20 ടീമിൽ 2 മാറ്റങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വെക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിസിസിഐ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പരിക്ക് മൂലം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ടീമിൽ മാറ്റം വരുത്തേണ്ടി വന്നത്. പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം യുവതാരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം സ്പിന്നർ രവി ബിഷ്‌ണോയിയെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎൽ 2026ൽ ലക്നൗ സൂപ്പർ […]
Read more

42 പേർ കയറേണ്ട പ്രിയദർശിനിയിൽ നൂറിലേറെപ്പേർ കയറുന്നു, കൊടുംകാട്ടിൽ അപകട സാധ്യത

പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന പ്രിയദർശിനി ബസ് ഇന്നലെയും വനത്തിനുള്ളിൽ കേടായിരുന്നു. വനംവകുപ്പിൻ്റെ വാഹനം എത്തിയാണ് യാത്രക്കാരെ വനത്തിന് പുറത്ത് എത്തിച്ചത്. 42 പേരെ ഉൾക്കൊള്ളാവുന്ന ബസിൽ പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ നൂറിനടുത്ത് ആളുകൾ കയറും. ഇതോടെ ബസ് കേടാകുന്നത് പതിവാകുന്നതിനൊപ്പം വലിയ അപകടസാധ്യതയും വർധിച്ചു. ഇത് കണക്കിലെടുത്താണ് കൂടുതൽ സർവീസ് അനുവദിക്കണമെന്ന് ആവശ്യമുയർന്നത്. ബസ് സർവീസിന് […]
Read more

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്.
Read more

വിഴിഞ്ഞത്തിൽ അഭിപ്രായവ്യത്യാസം ഇല്ല

തിരുവനതപുരം : വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഓരോ നേതാക്കളും അവരവരുടെ ശൈലിയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് എം സ്വരാജ് പറഞ്ഞു. പാർട്ടി ഇക്കാര്യത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാം നിയമപരവും സർക്കാരിന്റെ അറിവോടെയും ആയിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഓരോ നേതാക്കളുടെ പ്രതികരണത്തിലുമുള്ള വിശദീകരണം അവരോട് തന്നെ തേടണമെന്നും സ്വരാജ് പറഞ്ഞു. വിഴിഞ്ഞം വിദേശ നിക്ഷപവുമായി ബന്ധപ്പെട്ട ദേശാഭിമാനി വാർത്തയിലും സ്വരാജ് പ്രതികരിച്ചു. […]
Read more

ആരോഗ്യ മന്ത്രിക്ക് അഭിനന്ദനം

തിരുവനതപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാനും സർക്കാർ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് ഡോ. ഹാരിസ് ചിറക്കൽ. വളരെ നന്മ നിറഞ്ഞ തീരുമാനമെന്നാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഹാരിസ് ചിറക്കൽ പ്രതികരിച്ചത്. രോഗികളെ കട്ടിലിന്റെ അടിയിൽ തള്ളുന്നതും വരാന്തയിൽ തള്ളുന്നതും പൊറുക്കാനാകാത്ത തെറ്റാണ്. കൃത്യമായ നടപടികൾ കൊണ്ട് അത് പരിഹരിക്കാൻ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മിനിസ്റ്റർക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിലുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥല സൗകര്യം പരിമിതമാണ്. […]
Read more

CPM നെ വെട്ടിലാക്കിയ ലേഖനം

തിരുവനതപുരം : പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയൻറെ മുൻ അഡീഷണൽ പി എസിന്റെ ലേഖനം. കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്ഥാനങ്ങൾക്ക് അവസരമില്ലെന്ന് രതീഷ് കാളിയാടന്റെ ലേഖനത്തിൽ പറയുന്നു. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തിൽ പറയുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയാണ് രതീഷ്. പിഎം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച സ്ഥിതിയിൽ പദ്ധതിയിൽനിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധർ ആഴത്തിൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം […]
Read more

ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍

കൊച്ചി : വിവാദങ്ങൾക്കിടെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിട്ട് നടി ലക്ഷ്മി പ്രിയ. മാതംഗി ഫിലിംസിന്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചിരിക്കുന്നത്. ‘ക്രോസ്സ് വിൻഡ്‌സ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലേക്കായി കാസ്റ്റിം​ഗ് കാളും ലക്ഷ്മി പ്രിയ വിളിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നതെന്നും ഇവർക്കൊപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ഉണ്ടാകുമെന്നും ലക്ഷ്മി അറിയിച്ചു. അഭിമാനത്തോടു […]
Read more

ബിഷപ്പ് നോബിൾ ഫിലിപ്പിനെതിരെ സായ് കൃഷ്ണ

കൊച്ചി : രേണു സുധി- കിച്ചു വിഷയത്തിൽ ഇടപെടുന്ന ബിഷപ്പ് നോബിൾ ഫിലിപ്പിനെതിരെ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. അമ്മയും മകനും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനല്ലേ ബിഷപ്പ് ശ്രമിക്കേണ്ടതെന്നും അതോ അവരെ തമ്മിലടിപ്പിക്കുകയാണോ അച്ചൻ ചെയ്യേണ്ടതെന്നും സായ് ചോദിക്കുന്നു. അയാളെ ചാട്ടകൊണ്ട് അടിക്കണമായിരുന്നുവെന്നും സായ് പറയുന്നുണ്ട്. “ആ ബിഷപ്പിനെ ചാട്ടകൊണ്ട് അടിക്കണം. യേശു കുരിശില്‍ കിടക്കുന്നത് കൊണ്ടാ ഇല്ലായിരുന്നെങ്കില്‍ തിരിച്ച് വന്ന് പുള്ളിയുടെ മോന്ത അടിച്ച് പൊട്ടിച്ചിട്ടുണ്ടാകും. അയാള് എന്ത് പരിപാടിയ കാണിക്കുന്നത്. അയാളൊരു ബിഷപ്പാണോന്ന് […]
Read more

സൗദി അറേബ്യൻ ഭരണതലത്തിൽ വൻ അഴിച്ചുപണി

റിയാദ്: സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണികൾ നടത്തി സൽമാൻ രാജാവിെൻറ പുതിയ ഉത്തരവുകൾ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്. വ്യവസായ-ധാതുവിഭവ മന്ത്രിയായിരുന്ന ബന്ദർ അൽ ഖുറൈഫിനെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ ഉത്തരവുകളിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവിലെ ഊർജ്ജ മന്ത്രിയായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാന്, വ്യവസായ-ധാതുവിഭവ മന്ത്രാലയത്തിെൻറ അധിക ചുമതല കൂടി […]
Read more

Recent News