Category: Breaking News

നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട്‌ മലേറിയയും

കോഴിക്കോട്: നിപ, ഷിഗെല്ല ബാധകൾക്കിടെ കോഴിക്കോട്ട്‌ മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതൻ. രോഗത്തിന്റെ ഉറവിടെ മധ്യപ്രദേശ് ആണെന്ന നിഗമനത്തിലാണ് നിലവിൽ ആരോഗ്യപ്രവർത്തകർ. ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് ഇയാൾ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്. രോഗപ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
Read more

ദൃഢവും ഭൂതകാലവും എന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനമകൾ, ആരോപണവുമായി -ആർ. ശ്രീലേഖ

കൊച്ചി : ഷെയ്‍ൻ നിഗം നായകനായി വന്ന ചിത്രമാണ് ദൃഢം. ദൃഢം കോപ്പിയടിയാണെന്ന് ആരോപിച്ച് മുൻ ഡിജിപിയും കൗണ്‍സലറുമായ ശ്രീലേഖ ആര്‍ രംഗത്ത് എത്തി. തന്റെ ചെറുകഥ മോഷ്‍ടിച്ചതാണ് ദൃഢം എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. താൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. “ദൃഢം” (Dridam) എന്ന സിനിമ കണ്ടു. പോലീസ് […]
Read more

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

ഡൽഹി : രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ […]
Read more

ഹിജ്റ പുതുവത്സരം: ഒമാനിൽ വ്യാഴാഴ്ച പൊതു അവധി

മസ്‌കത്ത്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ഒമാനിൽ ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 18 വ്യാഴാഴ്ചയാണ് ഔദ്യോഗിക പൊതു അവധി. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026ലെ ദേശീയ, മതപരമായ അവധി ദിനങ്ങൾ സംബന്ധിച്ച് 2025/12/28ന് പുറപ്പെടുവിച്ച പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ലഭിക്കും. ജൂൺ 18 വ്യാഴാഴ്ചയായതിനാൽ വാരാന്ത്യമടക്കം മൂന്നു ദിവസം അവധി ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒമാനിൽ പതിവ് വാരാന്ത്യ അവധി ദിനങ്ങളാണ്. ഇസ്‌ലാമിക […]
Read more

സൗദി ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്ത് കായിക മന്ത്രി

റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ടീമിന്റെ അവസാന ഘട്ട പരിശീലന സെഷനിൽ പങ്കെടുത്ത് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. മന്ത്രിയോടൊപ്പം സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷാലും പങ്കെടുത്തിരുന്നു. ഗ്രീക്ക് പരിശീലകനായ ജോർജിയോസ് ഡോണിസിന്റെ കീഴിലാണ് സൗദി വിശ്വമേളയിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. ടീമിലെ മുഴുവൻ താരങ്ങളും സജ്ജമാണെന്നും സൗദി ഫുട്ബോളിനെ തനിക്ക് നന്നായി അറിയാമെന്നും […]
Read more

ഒമാനിലെ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ചുമതലയേറ്റു

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ചുമതലയേറ്റു. രാജ്യത്തെ നയതന്ത്ര പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് മസ്‌കത്ത് ഇന്ത്യൻ എംബസിയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജി.വി. ശ്രീനിവാസിന്റെ പിൻഗാമിയായാണ് പിസെ സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പിസെ ചുമതലയേൽക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സംസ്‌കാരം തുടങ്ങിയ രംഗങ്ങളിലൊക്കെ ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തുകയാണ്.
Read more

ഈദ് സുറൂർ-സർഗോത്സവം 2026′ ശ്രദ്ധേയമായി

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള സർഗ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഈദ് സുറൂർ-സർഗോത്സവം 2026” വിവിധ കലാ ആവിഷ്കാരങ്ങളാൽ ശ്രദ്ധേയമായി. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എം.എം സുബൈർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതമാശംസിക്കുകയും ജനറൽ കൺവീനർ ജമാൽ നദ്വി സമാപനം നിർവഹിക്കുകയും ചെയ്തു. ‘ കുരുന്നുകൾ അവതരിപ്പിച്ച “ഈദ് സഈദ്” വെൽക്കം ഡാൻസ് (റിഫ ഏരിയ മലർവാടി), “താളം തുള്ളും തരിവളകൾ’ (മനാമ ഏരിയ മലർവാടി), […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിന് സസ്പെൻഷൻ മാത്രം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന് നേര്‍ക്കുള്ള പാര്‍ട്ടി നടപടി സസ്പെൻഷൻ മാത്രം. കടുത്ത നടപടിയെടുക്കാതെ പാർട്ടി. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന. പലതും തുറന്നു പറയും എന്ന പദ്മകുമാറിൻ്റെ ഭീഷണി ഫലം കണ്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്. സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലിൽ ആത്മകഥ എഴുതൽ ഭീഷണി എന്നിവ പദ്മകുമാർ ഉയർത്തിയിരുന്നു. കടുത്ത നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. […]
Read more

107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്

വാഷിങ്ടൺ: 107 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്. ഇറാൻ – അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ചയെന്ന് ഉറപ്പായി. ധാരണ നിലവിൽ വന്നത് ഇറാനും അമേരിക്കയും സ്ഥിരീകരിച്ചു. ഹോർമൂസ് തുറക്കാനുള്ള നടപടികൾ ഇരുപക്ഷവും ഉടനെ തുടങ്ങും. ആഗോള എണ്ണ, സ്വർണം വിലയിലും ഓഹരി വിപണികളിലും പ്രഖ്യാപനം വൻ ചലനമുണ്ടാക്കി. ഇറാനിലും ഇസ്രയേലിലും ധാരണയ്ക്ക് എതിരെ വികാരമുണ്ട്. ആദ്യം ഒമാൻ, പിന്നെ പാക്കിസ്ഥാൻ, പലവട്ടം ചർച്ചകൾ നടന്നിട്ടും സംഘർഷം തുടർന്നുകൊണ്ടേയിരിക്കെയാണ് ഖത്തര്‍ പ്രധാന റോളിൽ എത്തുന്നത്. ഇക്കഴിഞ്ഞ […]
Read more

സബ്സ്ക്രിപ്ഷൻ കൊണ്ടാണോ കാർ വാങ്ങിയതെന്ന് ചോദിക്കുന്നവരോട്’; മറുപടിയുമായി ആദില

കൊച്ചി : ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ്ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ലോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. ഇരുവരും സ്വന്തമായി ഒരു കാർ വാങ്ങിയതും അടുത്തിടെയാണ്. ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങിയ ശേഷമുളള പണം ഉപയോഗിച്ചാണോ കാർ എടുത്തത് എന്നതടക്കമുളള ചോദ്യങ്ങൾ ചിലർ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദില. ”കാർ വാങ്ങിയപ്പോൾ ഒരുപാടു പേർക്ക് സന്തോഷമായിരുന്നു. […]
Read more

Recent News