Category: Breaking News

ഹുസാക്’ കമ്പനിയുടെ 40% ഓഹരികൾ സ്വന്തമാക്കി ‘അസ്ഫാർ

റിയാദ്: സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള സൗദി ടൂറിസം ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ ‘അസ്ഫാർ’, രാജ്യത്തെ പ്രമുഖ അഡ്വഞ്ചർ ടൂറിസം കമ്പനിയായ ഹുസാകിന്റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കി. രാജ്യത്തെ ടൂറിസം മേഖലയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുമുള്ള കമ്പനിയുടെ നിക്ഷേപ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിലും അവയുടെ നിലവാരം ഉയർത്തുന്നതിലുമുള്ള നിക്ഷേപങ്ങളിലുമാണ് ‘അസ്ഫാർ’ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ താമസം ദീർഘിപ്പിക്കാനും, ടൂറിസം വഴിയുള്ള […]
Read more

യു.എസ്-ഇറാൻ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: അമേരിക്കയും ഇറാനും തമ്മിലെ സമാധാന കരാറിനെ ഖത്തർ സ്വാഗതം ചെയ്തു. ഹുർമുസ് കടലിടുക്കിലെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്. പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക വളർച്ചക്കും സുസ്ഥിര സമാധാനത്തിനും ഈ കരാർ നിർണായക ചുവടുവെപ്പാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്ട്ടിച്ചേർത്തു. ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ഭിന്നതകൾ പരിഹരിക്കാൻ അമേരിക്കയും ഇറാനും കാണിച്ച പ്രതിബദ്ധതയെ ഖത്തർ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറക്കാനും സംഘർഷാവസ്ഥ ലഘൂകരിക്കാനും മധ്യസ്ഥത വഹിച്ച […]
Read more

ഗ്ലോബൽ പീസ് ഇൻഡക്സിൽ മെന മേഖലയിൽ ഖത്തർ ഒന്നാമത്

ദോഹ: ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഖത്തർ. മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക മേഖലയിലാണ് ഖത്തറിന്റെ നേട്ടം. പ്രാദേശിക മേഖലയിൽ കനത്ത വെല്ലുവിളികൾ നിലനിൽക്കുന്ന വേളയിലാണ് രാജ്യം ആദ്യ സ്ഥാനം നിലനിർത്തുന്നത്. സിഡ്‌നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പ്രതിവർഷം പ്രസിദ്ധീകരിക്കുന്ന ആഗോള സൂചികയിലാണ് ഖത്തറിന്റെ നേട്ടം. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്തർദേശീയ സംഘർഷങ്ങൾ, സൈനികവൽക്കണം തുടങ്ങിയ നിരവധി സൂചകങ്ങൾ വിലയിരുത്തിയാണ് സംഘടന പട്ടിക തയ്യാറാക്കിയത്. ഈ മേഖലയിൽ ഖത്തറിന്റെ സ്‌കോർ […]
Read more

ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ ഇന്ന് ഇറങ്ങുന്നു

റിയാദ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തിനായി സൗദി അറേബ്യ ഇന്ന് കളത്തിലിറങ്ങുന്നു. ശക്തരായ യുറുഗ്വേയാണ് സൗദിയുടെ ഇന്നത്തെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയ്ക്കാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് എച്ചിൽ യുറുഗ്വേയ്ക്ക് പുറമെ സ്പെയിൻ, കേപ്പ് വെർഡെ എന്നിവരാണ് മറ്റ് ടീമുകൾ. ഫിഫ റാങ്കിങ്ങിൽ യുറുഗ്വേ 15-ാം സ്ഥാനത്തും സൗദി 60-ാം സ്ഥാനത്തുമാണെങ്കിലും, 2022 ലോകകപ്പിൽ കരുത്തരായ അർജന്റീനയെ അട്ടിമറിച്ച ചരിത്രം സൗദി അറേബ്യയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള […]
Read more

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാലിഫോർണിയ: ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. അപകടം നടന്നയുടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും നിലവിൽ അവിടെ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ നിലയിൽ അഞ്ച് അംഗ ക്രൂ ആണ് […]
Read more

സൗദി അറേബ്യയിൽ നട്ടുച്ച ജോലി വിലക്ക് പ്രാബല്യത്തിൽ

റിയാദ്: വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ജോലി ചെയ്യിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 15 മുതൽ ആരംഭിച്ച ഈ നിയമം സെപ്റ്റംബർ 15 വരെ മൂന്ന് മാസക്കാലം തുടരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമം നടപ്പാക്കിയതിലൂടെ സ്വകാര്യ മേഖലയിൽ വലിയ തോതിലുള്ള നിയമവിധേയത്വം വളർത്താൻ […]
Read more

കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന്

കുവൈത്ത് : കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം. ഈജിപ്തിൽ നിന്നും കടത്തിയ മയക്കുമരുന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി പിടികൂടുകയായിരുന്നു. പതിവായി നടത്തുന്ന യാത്രാ പരിശോധനകൾക്കിടയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വിമാനമിറങ്ങിയ ഒരു യാത്രക്കാരന്റെ ലഗേജിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. സംശയത്തെ തുടർന്ന് ഇയാളുടെ ബാഗുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോഴിയിറച്ചിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) എന്ന മാരക മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിൽ […]
Read more

10 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: വിസ സംബന്ധമായ നിയമ കുരുക്കുകൾ കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരെൻറ കീഴിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എന്നാൽ, വിസയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോകാൻ […]
Read more

സ്പെയിനിനെ തടുത്തിട്ട കാവൽമാലാഖ, ഒറ്റ രാത്രികൊണ്ട് 3000-ൽ നിന്ന് മില്യണയറായി

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിൽ വെറും 3000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ഒരു സാധാരണ ഗോൾകീപ്പർ. എന്നാൽ ഒരൊറ്റ മത്സരം തീരും മുൻപ് അയാൾ ഇൻസ്റ്റഗ്രാമിൽ 1.7 മില്യൺ ഫോളോവേഴ്സുമായി മില്യണയറാവുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ള സെർച്ച് എഞ്ചിനുകളിൽ ‘V’ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ലോകം ഇന്ന് ഏറ്റവും കൂടുതൽ തിരയുന്ന ആ പേര് അതിവേഗം ആദ്യം തെളിഞ്ഞു വരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിന്‍റെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഇരു കൈകൾ കൊണ്ട് തടുത്തിട്ട്, നാൽപതാം വയസ്സിൽ ഒരു മനുഷ്യൻ ചരിത്രത്തിലേക്ക് സ്വന്തം പേരെഴുതി […]
Read more

വൈഭവ് സൂര്യവംശിയെ പ്രകോപിപ്പിച്ചത് ലങ്കൻ താരത്തിന്‍റെ ആ വാക്കുകൾ

ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിനൊടുവില്‍ ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളുമായി കൈയാങ്കളി്ക്ക് ഇടയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദംബുള്ളയിലെ രൺഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ സൂപ്പർ ഓവർ നാടകീയതയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഉന്തും തള്ളും ഉണ്ടായത്. സൂപ്പര്‍ ഓവര്‍ വിജയത്തിനുശേഷം ലങ്കൻ കളിക്കാരുടെ അതിരുവിട്ട സ്ലെഡ്ജിങ്ങാണ് ശാന്തനായ വൈഭവിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിശ്ചിത ഓവറുകളിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. അവസാന പന്തിൽ […]
Read more

Recent News