Category: Breaking News

ഉദ്ധവിന് വീണ്ടും വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) വീണ്ടുമൊരു പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പതിനാറോളം എം.എൽ.എ.മാരും ഏഴ് എം.പി.മാരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽത്തന്നെ പുതിയ വിഭാഗം രൂപപ്പെട്ടേക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2022-ലെ വിമതനീക്കത്തിന് ശേഷം ഉദ്ധവിന് ഏൽക്കുന്ന വലിയ തിരിച്ചടിയാകും ഇത്. ശിവസേന (യു.ബി.ടി.)യുടെ ചില എം.പി.മാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. ഇതേത്തുടർന്ന് ഉദ്ധവ് താക്കറെ പാർട്ടിയിലെ ഒൻപത് ലോക്സഭാ എം.പി.മാരുടെ യോഗം മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ […]
Read more

വിലകുറവിൽ പഴകിയ മത്സ്യം, ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 25പേർ

തിരുവനന്തപുരം: പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നിരവധിപേർ തലസ്ഥാനത്ത് ചികിത്സ തേടിയിട്ടും ആവശ്യത്തിന് പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി. ട്രോളിങ് നിരോധനത്തിന് മുമ്പ് തമിഴ്നാട്ടിലും പരിസരങ്ങളിൽ നിന്നുമായി ചെറിയതോതിലായിരുന്നു മീൻ എത്തിയിരുന്നെങ്കിൽ നിലവിൽ മാർക്കറ്റുകളിലേക്ക് വരവ് മീനുകളുടെ കുത്തൊഴുക്കാണ്. എന്നാൽ പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ […]
Read more

പറങ്കിപ്പടയുടെ ഗോള്‍യന്ത്രം, റൊണാള്‍ഡോ പോലും പിന്നില്‍

വിശ്വവേദിയിലെ പറങ്കിപ്പടയുടെ ടോപ് സ്കോറർ. പോർച്ചുഗലിനായി ഒറ്റ ഫുട്ബോള്‍ ലോകകപ്പ് മാത്രം കളിച്ചൊരാള്‍. അയാളുടെ ബൂട്ടുകളെ മറികടക്കാൻ അഞ്ച് വിശ്വകിരീടപ്പോരുകൊണ്ടും സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡായ്ക്ക് സാധിച്ചിട്ടില്ല. യുസേബിയൊ ഡാ സീല്‍വ ഫെരയ്‌ര. 1966, പോർച്ചുഗല്‍ ആദ്യയമായി ഫിഫ ലോകകപ്പില്‍ പന്തുതട്ടിയ വര്‍ഷം. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടൂർണമെന്റില്‍ പോർച്ചുഗലിനായി യുസേബിയൊ എതിര്‍ ഗോള്‍വലയില്‍ പന്തെത്തിച്ചത് ഒൻപത് തവണയാണ്. ചരിത്രമെടുത്താല്‍ ലോകകപ്പിലെ പോർച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനവും ആ വർഷമായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തി. ശേഷം പൗലേറ്റയും ലൂയിസ് […]
Read more

2022ലെ ഫൈനൽ ഞാൻ ഇതുവരെ വീണ്ടും കണ്ടിട്ടില്ല

കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിൽ ഫ്രാൻസ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന്. ആഫ്രിക്കൻ കരുത്തരാ സെനഗല്‍ ആണ് എതിരാളികള്‍.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്‍റീനക്ക് മുമ്പില്‍ അടിയറവെച്ച കിരീടം തിരിച്ചുപിടിക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്. എന്നാൽ ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി ഇന്നും തന്‍റെ ഉറക്കം കെടുത്തുന്നുണ്ടെന്നും കരിയറിലെ ഏറ്റവും വലിയ മുറിവായി അത് അവശേഷിക്കുന്നുവെന്നും തുറന്നു പറയുകയാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് മാധ്യമമായ ‘ലെ പാരീസിയൻ’ ന് നല്‍കിയ അഭിമുഖത്തിൽ സഹതാരം ഇബ്രാഹിമ കൊനാട്ടെയാണ് എംബാപ്പെയോട് […]
Read more

ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് താരം ഒയാർസബാൽ

ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ. ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ദുർബലരായ കേപ് വെർഡെയ്‌ക്കെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന് പിന്നാലെയാണ് താരത്തെ തേടി ഈ അപ്രതീക്ഷിത റെക്കോർഡെത്തിയത്. മത്സരത്തിന്‍റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്ത് തൊടാൻ ഒയാർസബാലിന് സാധിച്ചില്ല. ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് പ്രൊവൈഡർമാരായ ‘ഒപ്റ്റ’യുടെ കണക്കുകൾ പ്രകാരം, 1966-ൽ ലോകകപ്പ് മുതല്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഒരു താരം ആദ്യ […]
Read more

ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗം ആണ് ജിതിൻ. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക ഐക്യം തകർത്ത് കലാപത്തിനുള്ള ശ്രമം 153 A , 201 തെളിവ് നശിപ്പിക്കൽ, 109 പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വടകര സ്ക്വാഡ് എന്ന […]
Read more

നഗരത്തിലെ പൊതുസ്ഥലങ്ങൾ വികസിപ്പിച്ച് ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പാക്കും: മുഖ്യമന്ത്രി

എറണാകുളം: നഗരത്തിലെ പൊതുസ്ഥലങ്ങൾ വികസിപ്പിക്കുക വഴി ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. പറവൂർ അംബേദ്കർ പാർക്കിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജില്ലയിൽ തന്നെയുള്ള ജില്ലാ ആശാഭവൻ പാർക്ക് കഴിഞ്ഞാൽ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പാർക്കുകളിലൊന്നാണ് പറവൂരിലേത്. ഓരോ കാലഘട്ടത്തിലും ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, കൃത്യമായ ശ്രദ്ധയോടെ മുൻസിപ്പൽ ഭരണസമിതി ഈ പാർക്കിനെ സംരക്ഷിക്കുന്നത് കൊണ്ടാണ് […]
Read more

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം

തിരുവനന്തപുരം: നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ ശേഖരണവും അനിവാര്യമാണെന്ന് പരിസ്ഥിതി, വൈദ്യുതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രകൃതി-സൗഹൃദ നഗര ആസൂത്രണം: നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം […]
Read more

സൗദിയിൽ മെയ് മാസത്തിലെ പണപ്പെരുപ്പം 1.8% ഉയർന്നു

റിയാദ്: കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരമുള്ള രാജ്യത്തെ വാർഷിക പണപ്പെരുപ്പ നിരക്ക്, 2025 മെയ് മാസത്തെ അപേക്ഷിച്ച് 2026 മെയ് മാസത്തിൽ 1.8 ശതമാനമായി രേഖപ്പെടുത്തി. മുൻ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, 2026 ഏപ്രിലിനേക്കാൾ 0.2 ശതമാനത്തിന്റെ വർധനവാണ് മെയ് മാസത്തിൽ ഉണ്ടായത്. അതേസമയം, രാജ്യത്തെ ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് മൊത്തവ്യാപാര വിലസൂചിക കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 4.6 ശതമാനത്തിന്റെ വാർഷിക വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുമ്പത്തെ മാസമായ 2026 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ […]
Read more

സൗദിയിലെ ഭക്ഷണസ്ഥാപനങ്ങൾ ആരോ​ഗ്യ സർട്ടിഫിക്കറ്റ് ഉറപ്പാക്കണം

റിയാദ്: ഭക്ഷണശാലകളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. റെസ്റ്റോറന്റുകൾ, കഫേകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപന ശാലകൾ, ബോഡി കെയർ സെന്ററുകൾ, ബാർബർ ഷോപ്പുകൾ, വനിതാ ബ്യൂട്ടി പാർലറുകൾ എന്നിവക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും, ഉപഭോക്താക്കളുടെ സുരക്ഷക്കും ഇത് ആവശ്യമാണെന്നും ഭക്ഷ്യ-സേവന മേഖലകളിലെ ആരോഗ്യപരമായ അപകടസാധ്യതകൾ കുറക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ആരോഗ്യ സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണ്. കാലാവധി തീരുന്നതിന് […]
Read more

Recent News