Category: Breaking News

ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം വീണ്ടും പുകയുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിവാദം തീരുന്നില്ല. കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്. ബോർഡ് നടപടിയിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായവർക്ക് ഉന്നത പദവി നൽകിയത് അടക്കം ട്രാൻസ്ഫർ ലിസ്റ്റിൽ ഉയർന്ന പരാതികളിൽ മന്ത്രി കെ മുരളീധരൻ ദേവസ്വം ബോർഡിനെ അതൃപ്തി അറിയിച്ചിരുന്നു. അതൃപ്തി നിലനിൽക്കെയാണ് വീണ്ടും സ്ഥലംമാറ്റ വിവാദം. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണ വിധേയരായ […]
Read more

കടുത്ത വേദനയ്ക്കിടയിലും മനംനിറഞ്ഞ് പാടി രേണു സുധി

കൊച്ചി : കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. തനിക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചുവെന്നും മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍ രോഗമെന്നുമാണ് രേണു വെളിപ്പെടുത്തിയത്. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. കീമോ തെറാപ്പി ആരംഭിച്ച വിവരമാണ് രേണു ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല […]
Read more

കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു. മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര […]
Read more

നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 3 പേർ പിടിയിൽ

റിയാദ്: സൗദിയിൽ ജിസാൻ പ്രവിശ്യയിലുള്ള ഫറസാൻ ദ്വീപിൽ സമുദ്ര സുരക്ഷാ നിയമങ്ങൾ ലംഘിച്ച 3 സ്വദേശികളെ അതിർത്തി സുരക്ഷാ സേനയുടെ തീരദേശ പട്രോളിങ് സംഘം പിടികൂടി. രാജ്യത്തെ സമുദ്ര മേഖലകളിൽ വിനോദ-വ്യാവസായിക ആവശ്യങ്ങൾക്കായി ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇവർ പിടിയിലായത്. ഔദ്യോഗിക ലൈസൻസുകളോ പെർമിറ്റോ ഇല്ലാതെ മത്സ്യബന്ധനം നടത്തുകയും നിരോധിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് കടൽ വിഭവങ്ങൾ വേട്ടയാടുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Read more

മേഖലയിലെ ഏറ്റവും വലിയ ടെന്നീസ് സെന്റർ ഖിദ്ദിയയിൽ

റിയാദ്: ഖിദ്ദിയയിൽ നാഷണൽ ടെന്നീസ് സെന്റർ പ്രഖ്യാപിച്ച് ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി. 28 ഹാർഡ് കോർട്ടുകളും രണ്ട് കളിമൺ കോർട്ടുകളും ഉൾപ്പെടെ 30 ടെന്നീസ് കോർട്ടുകളാണ് മേഖലയിലെ ഏറ്റവും വലിയ നാഷണൽ ടെന്നീസ് സെന്ററിലുണ്ടാകുക. പ്രധാന കോർട്ടിൽ 15,000 കാണികൾക്ക് സൗകര്യമുണ്ടാകും. രണ്ടാം കോർട്ടിൽ 5,000 കാണികളെയും മൂന്നാമത്തെ കോർട്ടിൽ 2,000 കാണികളെയും ഉൾക്കൊള്ളാനാകും. മൾട്ടി പർപ്പസ് അരീനയിൽ 8,000 കാണികൾക്കും സൗകര്യമുണ്ടാകും. 33,000 കാണികളാണ് സെന്ററിന്റെ മൊത്തം ശേഷി. നിർമാണം മുറയ്ക്ക് നടന്നാൽ 2027 ൽ […]
Read more

അബൂദബിയിൽ കുട്ടികൾക്കായി മലയാളത്തിലടക്കം മാനസികാരോഗ്യ സേവനം

അബൂദബി: അബൂദബിയിൽ കുട്ടികൾക്കായി മലയാളത്തിലടക്കം മാനസികാരോഗ്യ സേവനം ആരംഭിച്ചു. സകീന ഫോർ ചിൽഡ്രൻ എന്ന പേരിലാണ് സേവനം. പ്രതിമാസം 500 കുട്ടികൾക്ക് വരെ വ്യക്തിഗത തെറാപ്പിയടക്കമുള്ള സേവനങ്ങൾ ലഭിക്കും. മലയാളത്തിന് പുറമേ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലും സേവനം ലഭ്യമാകും. 18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക പരിചരണം ലഭ്യമാക്കാനാണ് മാനസികാരോഗ്യ സേവനം ആരംഭിച്ചത്. യുഎഇയിൽ ‘ഇയർ ഓഫ് ഫാമിലി’ നടക്കവേയാണ് പ്യുവർ ഹെൽത്ത് സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. ഔട്ട്‌പേഷ്യന്റ് സേവനം, നേരത്തെയുള്ള പരിശോധനാ പരിപാടികൾ, പ്രത്യേക ഇൻപേഷ്യന്റ് […]
Read more

2025-ൽ യുഎഇ സിനിമാ മേഖലയിൽ 73.4 കോടി ദിർഹം വരുമാനം

ദുബൈ: 2025-ൽ യുഎഇ സിനിമാ മേഖലയിൽ 73.4 കോടി ദിർഹം വരുമാനം. രാജ്യത്തെ തിയറ്ററുകളിൽ ഏകദേശം 1,270 സിനിമകളാണ് പ്രദർശിപ്പിച്ചത്. 1.48 കോടിയിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. യുഎഇയിലെ മാധ്യമ മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായ മാറ്റങ്ങൾ നാഷണൽ മീഡിയ അതോറിറ്റിയാണ് പുറത്തുവിട്ടത്. മേഖലയിലെ ഏറ്റവും വലിയ സിനിമാ, വിനോദ വിപണികളിൽ ഒന്നാണ് യുഎഇ. ഇതിന് അടിവരയിടുന്നതാണ് ബോക്‌സ് ഓഫീസ് വരുമാനം. 2025-ൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മാധ്യമ, വിനോദ മേഖലകളിൽ ഒന്നായി ഇലക്ട്രോണിക് ഗെയിംസ് മേഖല നിലകൊണ്ടു. […]
Read more

ഉറുഗ്വെയ്‌ക്കെതിരായ സമനില അടുത്ത മത്സരത്തിന് വലിയ ഊർജം നൽകുന്നു

സൗദി: ലോകകപ്പിലെ കടുത്ത പോരാട്ടത്തിൽ കരുത്തരായ ഉറുഗ്വെയെ സമനിലയിൽ തളക്കാൻ കഴിഞ്ഞത് സൗദി അറേബ്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതായി മുഖ്യ പരിശീലകൻ ഡോണിസ്. ലോകകപ്പ് പോരാട്ടങ്ങളിലെ ഉറുഗ്വെയുടെ നീണ്ടകാലത്തെ പരിചയസമ്പത്തും അവരുടെ കരുത്തും വെച്ചുനോക്കുമ്പോൾ 1-1 എന്ന ഈ സമനില മികച്ചൊരു തുടക്കമാണ്. ആദ്യ പകുതിയിൽ മികച്ച ഫോമിലായിരുന്ന സൗദി ടീം കളി കൃത്യമായി നിയന്ത്രിക്കുകയും ഒത്തൊരുമയോടെ മുന്നേറി ഗോൾ നേടുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ഉറുഗ്വെ ശക്തമായ സമ്മർദ്ദം ചെലുത്തിയപ്പോൾ മധ്യനിരയിൽ പന്ത് […]
Read more

കോളിളക്കം സൃഷ്ടിച്ച ഫണ്ട് ധൂർത്ത് കേസ്; മുൻ ഉപപ്രധാനമന്ത്രിയായ ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ്

കുവൈത്ത് : കുവൈത്തിൽ വൻ രാഷ്ട്രീയ- ചലനങ്ങൾ സൃഷ്ടിച്ച ‘മന്ത്രാലയ ഫണ്ട് ധൂർത്ത്’ കേസുകളിൽ മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായിരുന്ന ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ്. കുവൈത്തിലെ പരമോന്നത നീതിന്യായ പീഠമായ കോർട്ട് ഓഫ് കസ്സേഷൻ ആണ് ശൈഖ് തലാൽ അൽ ഖാലിദിന്റെ അപ്പീൽ തള്ളി ശിക്ഷ വിധിച്ച് കേസിന്മേൽ അന്തിമ തീർപ്പുണ്ടാക്കിയത്. തടവുശിക്ഷയ്ക്ക് പുറമെ 3,000 കുവൈത്ത് ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് അൽ-സെയാസ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര, പ്രതിരോധ […]
Read more

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡിൽ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എൻഫോഴ്സ്മെൻറ് നടപടികൾ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി കൈകോർത്തുകൊണ്ട് മൾട്ടി ഡിജിറ്റൽ ഇൻറഗ്രേഷൻ പ്രോജക്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തൂഫാൻ വാരിയറായി പ്രവർത്തിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാൻ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാൻ വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും […]
Read more

Recent News