കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു. മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിയിൽ നിന്ന് പിൻമാറാൻ മുൻ സര്‍ക്കാര്‍ കത്ത് നൽകിയിട്ടില്ല.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വി ഡി സതീശൻ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രി ആയിരിക്കേ 4 വിസിമാര്‍ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന് വി ഡി സതീശൻ പറഞ്ഞു. അന്ന് ഒന്നും പിണറായി മിണ്ടിയില്ല. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. സര്‍ക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയുടെ ഒറ്റ ഓര്‍ഡിനറി ബസ് പോലും സിറ്റി ബസ് ആക്കിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *