റിയാദ്: കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരമുള്ള രാജ്യത്തെ വാർഷിക പണപ്പെരുപ്പ നിരക്ക്, 2025 മെയ് മാസത്തെ അപേക്ഷിച്ച് 2026 മെയ് മാസത്തിൽ 1.8 ശതമാനമായി രേഖപ്പെടുത്തി. മുൻ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, 2026 ഏപ്രിലിനേക്കാൾ 0.2 ശതമാനത്തിന്റെ വർധനവാണ് മെയ് മാസത്തിൽ ഉണ്ടായത്. അതേസമയം, രാജ്യത്തെ ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് മൊത്തവ്യാപാര വിലസൂചിക കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 4.6 ശതമാനത്തിന്റെ വാർഷിക വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുമ്പത്തെ മാസമായ 2026 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ അടിസ്ഥാനത്തിൽ ഇതിൽ 1.2 ശതമാനം വർധനവാണ് ഉണ്ടായത്.
സൗദിയിൽ മെയ് മാസത്തിലെ പണപ്പെരുപ്പം 1.8% ഉയർന്നു
