എബോള വ്യാപനം: അടിയന്തര മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിച്ച് ഇന്ത്യ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിവേഗം പടരുന്ന എബോള വൈറസ് ബാധയെ പ്രതിരോധിക്കാൻ അടിയന്തര സഹായവുമായി ഇന്ത്യ. കോംഗോയിലെ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ അയച്ച അടിയന്തര ഫാർമസ്യൂട്ടിക്കൽ സാമഗ്രികൾ ആഫ്രിക്കയിലെത്തി. ആഫ്രിക്കൻ രാജ്യങ്ങളിലെ പൊതുജനാരോഗ്യ ഏജൻസിയായ ‘ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എത്യോപ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഫ്രിക്ക സി.ഡി.സി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഇന്ത്യക്ക് നന്ദി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *