മസ്‌കത്ത്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ഒമാനിൽ ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 18 വ്യാഴാഴ്ചയാണ് ഔദ്യോഗിക പൊതു അവധി. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026ലെ ദേശീയ, മതപരമായ അവധി ദിനങ്ങൾ സംബന്ധിച്ച് 2025/12/28ന് പുറപ്പെടുവിച്ച പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ലഭിക്കും. ജൂൺ 18 വ്യാഴാഴ്ചയായതിനാൽ വാരാന്ത്യമടക്കം മൂന്നു ദിവസം അവധി ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒമാനിൽ പതിവ് വാരാന്ത്യ അവധി ദിനങ്ങളാണ്. ഇസ്‌ലാമിക ലൂണാർ കലണ്ടറിൽ 1448ാം ഹിജ്റ വർഷമാണ് ആരംഭിക്കുന്നത്.
ഹിജ്റ പുതുവത്സരം: ഒമാനിൽ വ്യാഴാഴ്ച പൊതു അവധി
