Category: Breaking News

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ ഇന്ന് മിനായിൽ നിന്ന് മടങ്ങും

മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും ഇന്ന് മിനായിൽ നിന്ന് മടങ്ങുമെന്ന് റിപ്പോർട്ട്. മലയാളി ഹാജിമാർ ശനിയാഴ്ച കൂടി കല്ലേറ് കർമ്മം പൂർത്തിയാക്കിയാണ് മടങ്ങുക. ശനിയാഴ്ചയാണ് ഹജ്ജിന്റെ സമാപനം. ജൂൺ രണ്ട് മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. തിരക്ക് പരിഗണിച്ച് ഹജ്ജ് സർവീസ് കമ്പനികൾക്ക് മിനായിൽ നിന്ന് മടങ്ങാനുള്ള സമയം നൽകിയിട്ടുണ്ട്. ഭൂരിഭാഗം ഹാജിമാരും ഇന്ന് കല്ലേറു കർമ്മം പൂർത്തിയാക്കി മടങ്ങും. മലയാളി ഹാജിമാരിൽ അധികവും ശനിയാഴ്ച കൂടി കല്ലേറു കർമ്മം പൂർത്തിയാക്കിയാവും […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ തീർഥാടകർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ പരിശോധന

കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനലിൽ ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടികൾ സുഗമമാക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തി. യൂസഫ് ഖാലിദ് അൽ നുവൈഫിന്റെ നേതൃത്വത്തിൽ സാലിഹ് മുഹമ്മദ് അൽ ഒമർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശോധനയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ, പരിശോധന സംവിധാനങ്ങൾ, വിവിധ ഏജൻസികളുടെ ഏകോപനം എന്നിവ വിലയിരുത്തി. ഹജ്ജ് യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. വിമാനത്താവളത്തിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം […]
Read more

വിഘ്നേഷ് രാജ ചിത്രം കര ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

കൊച്ചി : പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തിയ ചിത്രമാണ് കര. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഇന്നലെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിൽ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി […]
Read more

മാത്യു തോമസിന്റെ സുഖമാണോ സുഖമാണ് ഒടിടിയിൽ എത്തി

കൊച്ചി : അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്‍നറിൻറെ നിർമ്മാണം ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് എന്നിവരാണ്. സമ്മിശ്ര പ്രതികരണമാണ് […]
Read more

കേന്ദ്രമന്ത്രി പിഴവ് സമ്മതിച്ചതോടെ ആവശ്യവുമായി സിബിഎസ്ഇ പ്ലസ്ടു വിദ്യാർഥികൾ

ഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികൾ രം​ഗത്ത്. ബോർഡിൻറെ പിഴവുകൊണ്ടാണ് മാർക്ക് നഷ്ടമായതെന്നും ഇത് നികത്താൻ പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഒ എസ് എം മൂല്യനിർണ രീതിക്ക് കരാർ നൽകിയ കോയെംപ്റ്റ് COEMPT സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തിയിരുന്നു. എന്നാൽ, രാഹുൽഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. തെലങ്കാന, കർണാടക സർക്കാരുകൾക്ക് കമ്പനിയുമായി കരാറുണ്ട്. […]
Read more

അൻസിബയുടെ ആവശ്യം നടക്കില്ലെന്ന് ‘അമ്മ’ സെക്രട്ടറി

കൊച്ചി: താര സംഘടനയിലെ തർക്കത്തിൽ തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസൻറെ ആവശ്യം ‘അമ്മ’പരിഗണിച്ചേക്കില്ല. ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കൽ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തൻറെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. അതേസമയം അൻസിബ നൽകിയ പരാതികളിൽ പൊലീസിന്റെ തുടർ നടപടികൾ ഇന്നറിയാം. […]
Read more

നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനമില്ല

തിരുവനന്തപുരം: ​ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇത്തവണ കേന്ദ്ര സർക്കാറിനെ പരാമർശങ്ങൾ ഇല്ല. വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉണ്ടാകുമോ എന്നതിൽ ആകാംക്ഷയുണ്ടായിരുന്നു. കേന്ദ്ര സർക്കാറുമായി പരമാവധി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു. അതേസമയം, നയപ്രഖ്യാപനം തുടങ്ങുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും വന്ദേ മാതരം വീണ്ടും മുഴുവൻ വായിച്ചില്ല. രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാന്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ, […]
Read more

വി ഡി സർക്കാരിന്റ ആദ്യ നയപ്രഖ്യാപനം

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കേരളത്തിന്റെ ആരോഗ്യ ചരിത്രത്തിൽ […]
Read more

വി ഡിയോട് മിണ്ടരുതെന്ന് മോദി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി റെയ്ഡിനെ സംബന്ധിച്ച ചോദ്യങ്ങളിൽ പ്രതികരിക്കാൻ തയ്യാറാവാത്തതിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ സിപിഎം നേതാവ് ഇപി ജയരാജൻ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത് എന്ന് മനസിലാകുന്നില്ലെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയത്തിൽ പ്രതികരിക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടോയെന്ന് രഹസ്യമായി ചോദിക്കാമെന്നും ഇപി ജയരാജൻ പരിഹസിച്ചു. പരസ്യമായി ചോദിച്ചാൽ അദ്ദേഹം പറഞ്ഞെന്ന് വരില്ല. അതിനാൽ സ്വകാര്യമായി ചോദിക്കുന്നതാണ് നല്ലത്. ഞങ്ങൾ ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നു, എന്നാൽ ഇരിക്കട്ടെ ഒരു ആക്രമണം കൂടി എന്നുള്ളതുകൊണ്ട് ഇഡിയെ ഉപയോഗിച്ച് […]
Read more

ഇ ഡിയെ ആക്രമിച്ചത് വെറും സാമ്പിൾ

തിരുവനന്തപുരം: പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഭീഷണിപ്പെടുത്തി. പൊലീസ് ഗുണ്ടായിസം കാണിച്ചാൽ, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോസ്മെന്റ് […]
Read more

Recent News