കേന്ദ്രമന്ത്രി പിഴവ് സമ്മതിച്ചതോടെ ആവശ്യവുമായി സിബിഎസ്ഇ പ്ലസ്ടു വിദ്യാർഥികൾ

ഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികൾ രം​ഗത്ത്. ബോർഡിൻറെ പിഴവുകൊണ്ടാണ് മാർക്ക് നഷ്ടമായതെന്നും ഇത് നികത്താൻ പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഒ എസ് എം മൂല്യനിർണ രീതിക്ക് കരാർ നൽകിയ കോയെംപ്റ്റ് COEMPT സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തിയിരുന്നു. എന്നാൽ, രാഹുൽഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. തെലങ്കാന, കർണാടക സർക്കാരുകൾക്ക് കമ്പനിയുമായി കരാറുണ്ട്. വിവാദ കമ്പനിയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തിന് കരാർ നൽകിയെന്നും അദ്ദേഹം ചോ​ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *