തിരുവനന്തപുരം: അക്ഷയ തൃതീയയുടെ ഭാഗമായി രണ്ടു ദിവസം ഏറ്റവും ഉയർന്ന നിലയിൽ തുടർന്നതിന് പിന്നാലെ, സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19നും തലേദിവസമായ 18നും 1,14,240 രൂപയായിരുന്നു ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് നൽകേണ്ടിയിരുന്ന വില. കഴിഞ്ഞ ദിവസവും ഇന്നും പവന് വില 1,13,880 രൂപയാണ്. ഏപ്രിൽ 2ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര നിലവാരത്തിലും സ്വർണത്തിന് വില കുറഞ്ഞിട്ടുണ്ട്.
അക്ഷയ തൃതീയ ദിനത്തിൽ കേരളത്തിൽ സ്വർണ്ണ വിൽപ്പനയിൽ വൻ വർധനവുണ്ടായിരുന്നു. വിലക്കയറ്റവും ആഗോള അനിശ്ചിതത്വങ്ങളും ഉണ്ടായിട്ടും സംസ്ഥാനത്തുടനീളമുള്ള ഏകദേശം 12,000 ആഭരണശാലകൾ ശക്തമായ ബിസിനസ്സ് റിപ്പോർട്ട് ചെയ്തു.
സ്വർണ്ണ, വെള്ളി മർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട്’ പറയുന്നതനുസരിച്ച്, മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കൾ ആഭരണശാലകൾ സന്ദർശിച്ചു.
രണ്ടു ദിവസമായി സ്വർണവില ഇങ്ങനെ
