കൊച്ചി : അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് അങ്കം അട്ടഹാസം നിർമ്മാതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി അശ്വന്ത് കോക്ക് രംഗത്ത്. മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ അങ്കം അട്ടഹാസം സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസമാണ് യൂട്യൂബർമാർക്കെതിരെ രംഗത്തുവന്നത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയുടെ കഥ വെളിപ്പെടുത്തിയെന്നും, അതിലൊരാൾ ഒരു ലക്ഷം രൂപ ചോദിച്ചെന്നുമായിരുന്നു നിർമ്മാതാവ് അനിൽ കുമാറിന്റെ വെളിപ്പെടുത്തൽ. താൻ പണം ആവശ്യപ്പെടുന്നതിന് തെളിവ് ഹാജരാക്കിയാൽ താൻ ഈ പണി നിർത്തുമെന്നാണ് അശ്വന്ത് കോക്ക് പ്രതികരിച്ചത്. മാധവ് സുരേഷിന്റെ അച്ഛൻ സുരേഷ് ഗോപിയുടെ ഫാനാണ് താനെന്നും ഗോകുൽ സുരേഷിന്റെ സിനിമകൾക്ക് മുൻപ് പോസിറ്റിവ് റിവ്യൂ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ അശ്വന്ത് കോക്ക് ധ്യാനിനെ കണ്ട് പഠിക്കാനാണ് മാധവ് സുരേഷിനോദ് ആവശ്യപ്പെടുന്നത്.
മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക്
