കൊച്ചി : പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തിയ ചിത്രമാണ് കര. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഇന്നലെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിൽ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിലും മമിതയാണ് നായികയായി എത്തിയിരുന്നു.
വിഘ്നേഷ് രാജ ചിത്രം കര ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
