ചെന്നൈ: വിജയ്‌യെ പ്രശംസിച്ച് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ് വൈകോയുടെ പ്രസ്താവന. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെയാണ് വിജയ്‌യെ പ്രശംസിച്ച് വൈകോ രംഗത്തെത്തിയത്ത്. ടിവികെ നിർണായകമായ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെങ്കിലും, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവ്വേകളും വ്യക്തമാക്കുന്നത്. യുവാക്കൾക്കായി നൽകിയ വാഗ്ദാനങ്ങളും ഉയർന്ന പോളിങ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് സജീവമായി രംഗത്തുള്ളത്. അതേസമയം, തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ദ്രാവിഡ പാരമ്പര്യത്തിന് പുതിയ പാർട്ടികളുടെ വരവ് വലിയ മാറ്റങ്ങൾ വരുത്തില്ലെന്ന് വൈകോ പ്രത്യാശ പ്രകടിപ്പിച്ചു.
വിജയ് യെ പ്രശംസിച്ച് സ്റ്റാലിന്റെ സഖ്യകക്ഷി
