വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി
ഡൽഹി: വിജയ്ക്കായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ഗവർണറുടെ നടപടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി ആണ് ഹർജി നൽകിയത്. നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, തമിഴ്നാട്ടിൽ വിജയ് യുടെ സത്യപ്രതിജ്ഞയിൽ സസ്പെൻസ് നീളുകയാണ്. ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ ക്ഷണിച്ചിട്ടില്ല. മണിക്കൂറുകൾ നീണ്ട വിലപേശലിനൊടുവിൽ, ടിവികെയ്‌ക്ക് പിന്തുണ നൽകുമെന്ന് വിസികെ അനൗദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2 എംഎൽഎമാരുടെ പിന്തുണക്കത്ത് […]
Read more

