വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി

ഡൽഹി: വിജയ്ക്കായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ​ഗവർണറുടെ നടപ‌ടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി ആണ് ഹർജി നൽകിയത്. നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, തമിഴ്നാട്ടിൽ വിജയ് യുടെ സത്യപ്രതിജ്ഞയിൽ സസ്പെൻസ് നീളുകയാണ്. ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ ക്ഷണിച്ചിട്ടില്ല. മണിക്കൂറുകൾ നീണ്ട വിലപേശലിനൊടുവിൽ, ടിവികെയ്‌ക്ക് പിന്തുണ നൽകുമെന്ന് വിസികെ അനൗദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2 എംഎൽഎമാരുടെ പിന്തുണക്കത്ത് വിസികെ ഓഫീസിൽ വച്ച് വിജയ്ക്ക് കൈമാറിയേക്കും. അതേസമയം എഎംഎംകെ എംഎൽഎയുടെ വ്യാജ പിന്തുണക്കത്ത് തയാറാക്കിയെന്ന് ആരോപിച്ച് ടിവികെയ്ക്കെതിരെ ടി ടി വി ദിനകരൻ ഗവർണർക്ക് പരാതി നൽകി. എംഎൽഎ കാമരാജ് കത്തിൽ ഒപ്പിടുന്ന ടിവികെ വീഡിയോ എഐ നിർമിതം ആണെന്നും ദിനകരൻ ആരോപിച്ചു. കോൺഗ്രസിന്റെ 5 എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മുസ്‌ളിം ലീഗ് ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ആവർത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *