ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഡെൻമാർക്കിൽ വലിയ അപകടം
കോപ്പൻഹേഗ്: ഡെൻമാർക്കിൽ വനമേഖലയിൽ റെയിൽ പാളത്തിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോപ്പൻഹേഗിലാണ് അപകടം.എതിർദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴായ്ച്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു അപകടം. ഹില്ലേറോഡ്, കാഗറപ്പ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. വനമേഖലയിൽ സംഭവിച്ച അപകടം ആയതുകൊണ്ട് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ട്രെയ്‌നിനുളിൽ ആരും കുടിങ്ങിയിട്ടില്ലെന്നും എല്ലാവരെയും […]
Read more

