വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് പുറത്താക്കുന്ന സൈനിക ഉന്നതരുടെ പട്ടിക നീളുന്നു. യുഎസ് നേവി സെക്രട്ടറി ജോൺ ഫെലാനെ ആണ് ഏറ്റവുമൊടുവിൽ സ്ഥാനത്തുനിന്ന് നീക്കിയത്. ജോൺ സ്ഥാനമൊഴിയുന്നതിനേക്കുറിച്ച് പെന്റഗൺ പുറത്തുവിട്ട പത്രക്കുറിപ്പിൽ തീരുമാനം അദ്ദേഹം സ്വന്തംനിലയ്ക്ക് കൈക്കൊണ്ടതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് നിഗമനം.
കരസേനാ മേധാവി റാൻഡി ജോർജിനെ ഈ മാസം ആദ്യമാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കിയത്. വിശദീകരണം കൂടാതെയായിരുന്നു ഈ നടപടിയും. ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്‌കോളുമായി ബന്ധപ്പെട്ട ഹെഗ്‌സെത്തിന്റെ പ്രശ്‌നങ്ങളാണ് റാൻഡിയെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തെത്തുകയും ചെയ്തിരുന്നു. ജനറൽമാരായ ഡേവിഡ് ഹോഡ്‌നെ, വില്യം ഗ്രീൻ തുടങ്ങിവരെയും ഈ അടുത്തകാലത്ത് പെന്റഗൺ പുറത്താക്കിയിരുന്നു.
