Category: Breaking News

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിക്ക് ഗുരുതര വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ല. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും കെഎസ്ഇബിക്ക് വീഴ്ച്ചയുണ്ടായി. ട്രാൻസ്ഫോർമറുകളുടെ ശേഷിയും കൂട്ടിയില്ല. പീക്ക് ലോഡ് വൈദ്യുതി നിയന്ത്രണം പലയിടത്തും ഒരു മണിക്കൂറിന് മുകളിലാണ്. സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങൾ ഇന്ന് കൂടുന്ന ഉന്നതതല യോ​ഗത്തിലുണ്ടാകും. വൈദ്യുത പ്രതിസന്ധി രൂക്ഷമാകാൻ കാരണം ബോർഡിന്റെ ഭാഗത്തു വന്ന ഗുരുതര വീഴ്ച്ചയാണെന്നാണ് കണ്ടെത്തൽ. പുറത്തു […]
Read more

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാ​ഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി […]
Read more

അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതായി റിപ്പോർട്ട്. കെഎസ്ഇബി നല്‍കിയ പെറ്റീഷൻ പരിഗണിച്ചാണ് ഈ തീരുമാനം. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മെയ്‌ 15 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരക്കുകയാണ്. കഴിഞ്ഞ 18 ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന […]
Read more

മോഹൻലാല്‍ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് വാഴ 2

കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. മാത്രമല്ല കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 119.50 കോടി നേടാനും വാഴ 2വിന് സാധിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയാണ് വാഴ 2 […]
Read more

ജോസഫിന് ശേഷം പോലീസ് ത്രില്ലറുമായി വീണ്ടും എം പത്മകുമാർ

കൊച്ചി: മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിർ’ സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് […]
Read more

കൊല്ലത്ത് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവിയാണ് മരിച്ചത്. 23 വയസ്സായിരുന്നു. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Read more

തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശൂര്‍: തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു. ആസ്വാദകരെ അനുഭൂതിയിലാക്കി തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളം നടന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. ഉച്ചയ്ക്ക് രണ്ടിന് 250 കലാകാരന്‍മാര്‍ അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയൻ മാരാര്‍ ആണ് ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രമാണി. ദേവഗുരുവായ കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് […]
Read more

കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ വൈദ്യുതി ഉപഭോഗവും കൂടുന്നതായി റിപ്പോർട്ട്. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ പ്രതിദിന ഉപഭോഗത്തില് നേരിയ കുറവ് വന്നു. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില് ഇന്നലെ ഇത് 115 ദശലക്ഷം യൂണിറ്റായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്‍റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. […]
Read more

അഭിഷേകിന്റെ കൈ പിടിച്ചുവലിച്ച് ആരാധിക

രാജസ്ഥാൻ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി ജയ്പുരിലെത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾക്കായി ഒരുക്കിയ സുരക്ഷയിൽ വീഴ്ച്ച. ഹൈദരാബാദ് ടീം ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെ ആരാധക സംഘത്തിലുണ്ടായിരുന്ന യുവതി അഭിഷേക് ശർമയുടെ കൈ പിടിച്ചുവലിച്ചു. പെട്ടെന്നു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും കൈ എടുത്തുമാറ്റുകയും ചെയ്തു. ഇന്ത്യക്കായി ട്വന്റി 20 ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേകിനെ കാണാൻ ഒട്ടേറെപ്പേർ ടീം ഹോട്ടലിലെത്തിയിരുന്നു.താരങ്ങൾ നടന്നുപോകുന്നതിനിടെ പെട്ടെന്നാണ് യുവതി കൈയിൽ കയറി പിടിച്ചത്. യുവതി കൈ വിടാൻ കൂട്ടാക്കാതിരുന്നതോടെ സുരക്ഷാ […]
Read more

പത്തനംതിട്ടയിൽ വെൻഡിങ് തൊഴിലാളിയ്ക്ക് പാമ്പുകടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ മുല്ലപ്പള്ളി മുരണിയിൽ വെൻഡിങ് തൊഴിലാളിയായ യുവാവിന് പാമ്പ്കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്. കൈവിരലിലാണ് കടിയേറ്റത്. കടിച്ചത് അണലി ആണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന് മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെൻഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് തിരിച്ചെത്തി വെൻഡിങ് ഉപകരണങ്ങൾ മുറിക്കകത്ത് വെച്ചപ്പോളാണ് പാമ്പ് കടിച്ചത്. മുറിയിൽ ആദ്യമേ ഉണ്ടായിരുന്ന ഉപകാരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. കൈവിരലിൽ ആണ് പാമ്പ് കടിച്ചത്. […]
Read more

Recent News