Category: Breaking News

ഐപിഎല്ലില്‍ ഇന്ന് സഞ്ജു

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് ഹോം മത്സരം. ചെന്നൈയിൽ വൈകീട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ആണ് എതിരാളികൾ. ചെപ്പോക്കിലെ ആദ്യ പകൽപ്പോരിന് ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയം. ജയിച്ചാല്‍ സ്ഥാനം മാറില്ലെങ്കിലും ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കാം. സഞ്ജു സ്പെഷ്യലിൽ മുംബയെ വീഴ്ത്തിയാണ് സിഎസ്കെയുടെ ഹോം കമിംഗ്. അകീൽ ഹൊസൈനും നൂർ അഹമ്മദും വാങ്കഡേയിൽ വീരന്മാരായതും സിഎസ്കെയ്ക്ക് […]
Read more

കരുനീക്കം നേരത്തെ തുടങ്ങി ബിജെപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നടക്കുന്ന പൊട്ടിത്തെറിയിൽ , ആം ആദ്മി പാർട്ടിയിലെ പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറുന്നത് പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് അഭ്യൂഹം. ഇതിനായി അണിയറയിൽ ബി.ജെ.പി. കരുനീക്കം തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് സൂചന. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളത്തിൽ പാർട്ടി ഇറങ്ങിക്കഴിഞ്ഞെന്ന് കഴിഞ്ഞ മാർച്ചിൽ കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സർക്കാരുണ്ടാക്കാൻ ലക്ഷ്യമിട്ട് മുഴുവൻ സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ഷായുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ ‘ഓപ്പറേഷൻ താമര’യിലൂടെ ‘ഓപ്പറേഷൻ പഞ്ചാബ്’ ബി.ജെ.പി. പ്രാബല്യത്തിലാക്കി. പഞ്ചാബ് പിടിച്ചാൽ ഡൽഹിയിൽ ആം […]
Read more

വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, വൈദ്യുതി മുടങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് .വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിൽ വൈദ്യുതിവിതരണം മുടങ്ങുന്ന സാഹചര്യത്തിലാണിത്. വരുംവർഷങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയതോതിൽ ഇനിയും കൂടും. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം നിർദേശിച്ചു. സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നതിനാൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കാനും തിരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം […]
Read more

യു.ഡി.എഫ് അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം

കോഴിക്കോട്: യുഡിഫിലെ മുഖ്യമന്ത്രി ചർച്ചകൾ മുന്നണിയിലെ പുതുതലമുറയ്ക്ക് ഉൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് മുസ്ലിം ലീഗ്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. എന്നാൽ, ഫലം വരാതെ തത്കാലം നമ്മൾ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി. ഫലം വന്നാൽ ലീഗ് പറയുമെന്നും ഇരുനേതാക്കളും യോഗത്തിൽ പറഞ്ഞു. അതേസമയം ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിചർച്ചയിൽ ലീഗിന് അങ്കലാപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശധികരിക്കുകയും ചെയിതു. ”കേരളത്തിൽ അത്തരം […]
Read more

രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, KSRTC-ക്ക് 30,000 രൂപ പിഴ

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി. എം.ഡി.യാണ് പിഴ അടയ്‌ക്കേണ്ടത്. മുഹമ്മദ് സൈനുദ്ദീൻ തൃശ്ശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സിൽക്കയറിയത്. ഇരിക്കാൻ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ തൃശ്ശൂരിൽനിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു. തൃശ്ശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി സീറ്റ് […]
Read more

ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസം

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ ട്രംപ് സുരക്ഷിതാനണെന്നറിഞ്ഞതിൽ അതീവ ആശ്വാസം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരണം അറിയിച്ചത്. ‘പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണമെന്നും’ അദ്ദേഹം കുറിച്ചു. പ്രദേശിക സമയം ശനിയാഴ്ച […]
Read more

ഐക്യമില്ലാതെ ഉലഞ്ഞ് എഎപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രതിസന്ധി പാർലമെന്ററി രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തൽ. നിലവിലെ പിളർപ്പ് രാജ്യസഭയിൽ ബിജെപിയുടെ അംഗബലം വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും ഇതിന്റെ ആത്യന്തിക ഗുണം കോൺഗ്രസിന് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേരിടുന്ന വെല്ലുവിളികൾ കോൺഗ്രസിന് രാഷ്ട്രീയമായ മേൽക്കൈ നൽകുമെന്നാണ് വിവരങ്ങൾ. ഭരണവിരുദ്ധ വികാരവും പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഇതിന്റെ ഗുണം ലഭിച്ചേക്കാമെന്നാണ് […]
Read more

നാളെ മുതൽ വേനൽ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വേനൽ മഴയെത്തി താപനില കുറയുന്നത് വരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് […]
Read more

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്. അതേസമയം, എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ […]
Read more

ജഗൻ ഷാജി കൈലാസിനൊപ്പം ദിലീപിന്റെ പുതിയ ‘നീക്കം

കൊച്ചി: സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം ‘D152’ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. […]
Read more

Recent News