Category: Breaking News

പെട്രോൾ ഇല്ല, 100 ശതമാനം എഥനോൾ

ഡൽഹി: ഇ20 പെട്രോൾ ലക്ഷ്യം കൈവരിച്ചതിന് പിന്നാലെ പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനം അവതരിപ്പിക്കാൻ നീക്കം. ഇതിനായി വാഹന ഇന്ധന ചട്ടങ്ങളിൽ മാറ്റംവരുത്താനാണ് ശ്രമം. ഉയർന്ന അളവിൽ എഥനോൾ ചേർത്ത ഇന്ധനം ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ഗതാഗത മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ഇറക്കുമതി കുറയ്ക്കുക, വിദേശനാണ്യം ലാഭിക്കുക, പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. അതേസമയം, ഉയർന്ന എഥനോൾ മിശ്രിതം പഴയ വാഹനങ്ങളുടെ കാര്യക്ഷമതയെയും മൈലേജിനെയും ബാധിക്കുമെന്ന ആശങ്കകളും വിദഗ്ധർ മുന്നോട്ടുവെയ്ക്കുന്നു.
Read more

കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം

ഡൽഹി: കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ […]
Read more

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

കൊച്ചി: ലൈംഗിക അതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. കുറ്റപത്രം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നത് തെളിയിക്കുന്ന വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. എന്നിരിക്കിലും കേസിന് മുമ്പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. കേസില്‍ എസ്‌ഐടി കൂടുതല്‍ വകുപ്പുകള്‍ […]
Read more

പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ഡൽഹി: പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രം​ഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺ​ഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 […]
Read more

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം. വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനമായിരിക്കുന്നത്. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. പീക്ക് അവറിൽ വാഹന ചാർജ്ജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും ഇൻഡക്ഷൻ കുക്കർ ഉപേയാ​ഗിക്കരുതെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന […]
Read more

ഇറാനുമായുള്ള ട്രംപിന്റെ നയതന്ത്രം പാളി- ജർമ്മൻ ചാൻസലർ

ബെർലിൻ: ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കയ്ക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. ജർമ്മനി ഒരു നാറ്റോ സഖ്യകക്ഷിയാണ്. എന്നാൽ തങ്ങളുടെ നിലപാടുകൾക്കൊപ്പം നിൽക്കാത്ത സഖ്യകക്ഷികളോട് അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമാബാദിൽ നടന്ന പരോക്ഷമായ ചർച്ചകൾ ഒരു വഴിത്തിരിവില്ലാതെ അവസാനിച്ചതിനെത്തുടർന്ന് ഇറാൻ നേതൃത്വം അമേരിക്കയെ അപമാനിക്കുകയാണെന്ന് മെർസ് പറഞ്ഞു. ഇറാനിയൻ ഭരണകൂടവും റെവല്യൂഷണറി ഗാർഡും […]
Read more

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ അരികിലേക്ക് മൂര്‍ഖൻ പാമ്പ് ഇഴഞ്ഞെത്തി

എറണാകുളം: കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്‍റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആളുകള്‍ക്ക് പാമ്പുകടിയേറ്റു. ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി 14 കാരൻ അജയ്, […]
Read more

ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല

ബിഷ്‌കെക്: ഭീകരവാദത്തെ നേരിടുന്നതിൽ ലോകരാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ഭീകരർക്ക് അഭയം നൽകുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൊവ്വാഴ്ച കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ നീതിപൂർവമായ ശിക്ഷയിൽനിന്ന് മുക്തരല്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ലോകത്തിന്റെ സമാധാനത്തിനായി ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകണമെന്ന് അഭിപ്രായപ്പെട്ട സിങ്, പ്രാദേശിക സ്ഥിരത […]
Read more

ബംഗാളിൽ തിരഞ്ഞെടുപ്പ് പോര് കനക്കുന്നു

കൊൽക്കത്ത: ബംഗാളിൽ ബിജെപി-തൃണമൂൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ രാഷ്ട്രീയ സംസ്കാരങ്ങൾ ബംഗാളിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ ആരോപിച്ചു. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിശബ്ദതയെയും പാർട്ടി രൂക്ഷമായി വിമർശിച്ചു. ദക്ഷിണ 24 പർഗാനാസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പോലീസ് ഒബ്സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ […]
Read more

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും പഠനം പൂർത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്. 1991-ൽ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് […]
Read more

Recent News