ഡൽഹി: ഇ20 പെട്രോൾ ലക്ഷ്യം കൈവരിച്ചതിന് പിന്നാലെ പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനം അവതരിപ്പിക്കാൻ നീക്കം. ഇതിനായി വാഹന ഇന്ധന ചട്ടങ്ങളിൽ മാറ്റംവരുത്താനാണ് ശ്രമം. ഉയർന്ന അളവിൽ എഥനോൾ ചേർത്ത ഇന്ധനം ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ഗതാഗത മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്.
ഇറക്കുമതി കുറയ്ക്കുക, വിദേശനാണ്യം ലാഭിക്കുക, പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. അതേസമയം, ഉയർന്ന എഥനോൾ മിശ്രിതം പഴയ വാഹനങ്ങളുടെ കാര്യക്ഷമതയെയും മൈലേജിനെയും ബാധിക്കുമെന്ന ആശങ്കകളും വിദഗ്ധർ മുന്നോട്ടുവെയ്ക്കുന്നു.
