Category: Breaking News

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: പ്രമുഖ ഗായിക ആശാ ഭോസ്‍ലെ അന്തരിച്ചു .92 വയസ്സായിരുന്നു. അന്ത്യം മുബെെയിലെ ആശുപത്രയിൽ .ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 21 ഭാഷകളിലായി 12000 ൽ അധികം ​ഗാനങ്ങൾ ആലപിച്ച അതുല്യ കലാകാരിയാണ് വിടപടറഞ്ഞത്. ദാ​ദാ സാഹേബ് ഫാൽകെ, പത്മഭൂഷൺ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1943 ൽ ആണ് ആശാ ഭോസ്‍ലെ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ […]
Read more

ചർച്ച വിഫലമായി ; പാകിസ്ഥാനിൽ നിന്നും മടങ്ങി ജെഡി വാൻസ്‌

ഇസ്ലാമാബാദ് : യുഎസ്- ഇറാൻ ചർച്ച വിഫലമായിപോയെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ്‌ . 21 മണിക്കൂറിലേറെ നീണ്ടുനിന്ന ചർച്ച നടന്നു . റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവായുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും ജെഡി വാൻസ്‌ പറഞ്ഞു. ഇത് യുഎസിന്റെ അവസാനത്തെ മികച്ച ഓഫർ ആണെന്നും ഇറാൻ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണെന്നും വൈസ് പ്രസിഡണ്ട് പ്രതികരിച്ചു . ഇറാൻ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് പറഞ്ഞു. ഒരു കരാറിൽ എത്താനാണ് പ്രസിഡണ്ട് ( ഡൊണാൾഡ് ട്രംപ് […]
Read more

2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്

ഡൽഹി: കൃത്യമായ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ 2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചയുടെ നിരക്ക് നല്ല സൂചനയാണെന്നും ലക്ഷ്യത്തിലെത്താൻ ഇനിയും ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത ഇരുപതു വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ മുകളിൽ നിലനിർത്തേണ്ടത് വളരേ അനിവാര്യം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യക്കു ഒരു വികസിത രാഷ്ട്രമായി മാറാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ട് […]
Read more

വിദേശത്ത് നിന്നും പണമയച്ചാൽ ഇനി വേഗം ഇവിടെ ലഭിക്കും; നിർദേശവുമായി ആർബിഐ

മുംബൈ :വിദേശത്തുനിന്നും പണമയച്ചാൽ ഇനി വേഗം നാട്ടിൽ ലഭിക്കുമെന്ന് ആർബിഐ. ഇതുസംബന്ധിച്ച നിർദേശങ്ങൾ വിവിധ ബാങ്കുകൾക്ക് നൽകിയെന്നും ആർബിഐ അറിയിച്ചു. നിലവിൽ പല ബാങ്കുകളും ഓരോ ദിവസത്തിന്റെയും അവസാനം മാത്രം അക്കൗണ്ടുകൾ പരിശോധിക്കുന്ന രീതിയാണ് തുടരുന്നത്. ഇനി മുതൽ വിദേശത്തുനിന്നും പണം വന്നാലുടൻ അക്കൗണ്ട് ഉടമയെ വിവരം അറിയിക്കണമെന്നും ആർബിഐ നിർദേശിച്ചു. ബാങ്കുകളുടെ നോസ്ട്രോ അക്കൗണ്ടുകൾ ഒരു മണിക്കൂർ ഇടവിട്ട് പരിശോധിക്കാനും നിർദേശമുണ്ട്. വിദേശ വിനിമയ വിപണി ( Forex market ) പ്രവർത്തിക്കുന്ന സമയത്ത് പണം […]
Read more

ബംഗാൾ പിടിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ വെള്ളിയാഴ്ച നടന്ന പാർട്ടി റാലിയിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സ്ത്രീകൾക്കായി പ്രതിമാസം 3,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും പത്രികയിലുണ്ട്. ഇതുപ്രകാരം എല്ലാ മാസവും ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയിൽ ഈ തുക ബാങ്ക് […]
Read more

ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി അപകടം ; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയർ ചെയ്യുന്നതിനിടെ ജാക്കി നീങ്ങി അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ആയ ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തിൽ രണ്ട് പേർക്ക് പരുക്കും പറ്റിയിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്.ബസിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ ജാക്കി അഴിഞ്ഞു ബസിനടിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.
Read more

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്; കെസി വേണുഗോപാൽ

ഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ലെന്നും കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ പറ‍ഞ്ഞു. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്‍റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. […]
Read more

സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില വർധിച്ചെങ്കിലും വെള്ളി വിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു […]
Read more

ശ്രീനന്ദയുടെ മൃതദേഹം കിട്ടി: നാല് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയത് 1500 അടി താഴ്ചയിൽ നിന്ന്

മൈസൂർ: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ […]
Read more

ലൈംഗീക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് അറിയിച്ചു. എന്നാൽ പരാതി വ്യാജമെന്ന് രഞ്ജിത്ത് വാദിച്ചു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് പരാതിക്ക് ആധാരമെന്നും ജനുവരി 30ന് ഉണ്ടായ സംഭവത്തിൽ മാർച്ചിലാണ് പരാതി നൽകുന്നതെന്നും രഞ്ജിത്തിന്റെ വാദം. ജനുവരി 30 നാണ് […]
Read more

Recent News