Category: Breaking News

രാഹുലിനെ കണ്ട് കിരൺ റിജിജു

ഡൽഹി: ഡൽഹി പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം പാർലമെൻറിലും പുറത്തും ഇന്നും ശക്തമാക്കി പ്രതിപക്ഷം. സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻററികാര്യ മന്ത്രി കിരൺ റിജുജു രാഹുൽ ഗാന്ധിയെ കണ്ടു. രാജഭരണ കാലമല്ലെന്നും സഭയിലെത്തി മറുപടി നൽകാനുള്ള ഉത്തരവാദിത്തം അമിത് ഷാക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ രാജ്യസഭ ചെയർമാൻ അച്ചടക്കത്തിൻ്റെ വാളോങ്ങി. രണ്ടാഴ്ചയായി തുടരുന്ന പതിവ് പ്രതിഷേധം ഇന്നും തുടരുകയായിരുന്നു. ലോക് സഭ ചേർന്നയുടൻ ബഹളം തുടങ്ങുകയായിരുന്നു. എന്നാൽ […]
Read more

ഉദയനിധി കുളിമുറിയിൽ

ചെന്നൈ : ഉദയനിധി സ്റ്റാലിൻ കുളിമുറിയിലാണെന്നും കുറച്ചുനേരംകൂടി കാക്കണമെന്നുമുള്ള ഭാര്യ കൃതികയുടെ അപേക്ഷ കണക്കിലെടുക്കാതെയാണ് പോലീസ് ചൊവ്വാഴ്ച അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂരിലേക്ക് എട്ടുമണിക്കൂറോളം യാത്രയുണ്ടെന്നും പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കാൻ ഉദയനിധിയെ അനുവദിക്കണമെന്നും മുൻമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞെങ്കിലും ഇനിയും കാത്തുനിൽക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം നീലാങ്കരയിലെ വസതിയിൽ കൃതികയും പോലീസുകാരും എം. സുബ്രഹ്മണ്യനും തമ്മിൽ നടന്ന വാദപ്രതിവാദത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
Read more

മഴ മുന്നറിയിപ്പ്: ‘വീഴ്ച സർക്കാരിന്റേതല്ല

തിരുവനന്തപുരം : മഴ മുന്നറിയിപ്പിലെ വീഴ്ചയ്ക്ക് കാരണം സർക്കാരല്ലെന്ന് മന്ത്രി എ.പി.അനിൽകുമാർ. മുന്നറിയിപ്പ് നൽകേണ്ടത് കേന്ദ്രകാലാവസ്ഥാ വകുപ്പാണ്. അവിടെ നിന്നും ലഭിക്കുന്നവ അതത് സമയങ്ങളിൽ സർക്കാർ കൈമാറിയിട്ടുണ്ട്. മഴക്കെടുതിയിലെ കണക്കിലുള്ള വ്യത്യാസം അംഗീകരിക്കുന്നു. ജില്ലാ കളക്ടർമാർ നൽകുന്ന വിവരങ്ങളിലും കണക്കുകളിലും വ്യത്യാസമുണ്ടാകാറുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രളയം നേരിടാനെടുത്ത നടപടികൾ മാതൃകാപരമാണെങ്കിൽ അത് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read more

മഴക്കെടുതി: ജീവൻ നഷ്ടപ്പെട്ടത് 26 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത തുടരുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 5.30 മുതൽ നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന […]
Read more

ഇന്നും മഴ ശക്തം ;10 ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത തുടരുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 5.30 മുതൽ നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന […]
Read more

അബിൻ വർക്കി ആശുപത്രിയിൽ

തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. പരിക്ക് ഗുരുതരമല്ല. കോന്നി സ്വദേശി സജി കുമാറിൻറെ വാഹനമാണ് എംഎൽഎയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. സജികുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെ കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചാണ് അപകടമുണ്ടായത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു […]
Read more

BIG BOSS കോമണേഴ്‍സിനെ വിറപ്പിക്കാൻ ഈ മൂന്ന് പേർ

കൊച്ചി : കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഇതാ വീണ്ടും ഒരു ബിഗ് ബോസ് കാലം വരുന്നു. ബിഗ് ബോസ് മലയാളം സീസൺ എട്ട് ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ അ​ഗ്നിപരീക്ഷ എന്നൊരു പ്രീ-ഷോ കൂടി ബിഗ് ബോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അഗ്നിപരീക്ഷ ഓ​ഗസ്റ്റ് 15 മുതലാണ് ആരംഭിക്കുന്നത്. അഗ്നിപരീക്ഷ കഴിഞ്ഞാലുടൻ ബിഗ് ബോസ് പ്രധാന ഷോ ആരംഭിക്കും. ഒരു കൂട്ടം സാധാരണക്കാരിൽ നിന്നും ടാസ്കുകളുടെയും വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമെഴ്സിനെ […]
Read more

പ്രളയാഘാതം കുറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയുടെ ആഘാതം ചെറുതായെങ്കിലും കുറച്ചത് വെള്ളംകുറഞ്ഞ ഡാമുകൾ. എൽനിനോ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തവണ കാലവർഷം കുറഞ്ഞതാണ് ഡാമുകളിൽ വെള്ളംകുറയാൻ കാരണം. കൃത്യമായി മൺസൂൺ ലഭിച്ചിരുന്നെങ്കിൽ ഡാമുകൾ ഇതിനകം നിറഞ്ഞേനേ. അങ്ങനെയെങ്കിൽ ഒാഗസ്റ്റ് ഒന്നിന് പുലർച്ചെയുണ്ടായ മിന്നൽപ്രളയത്തിന്റെ ആഘാതവും ചേർന്ന് മറ്റൊരു മഹാപ്രളയമുണ്ടാകുമായിരുന്നു. പ്രധാന ജലവൈദ്യുതപദ്ധതിയുള്ള ഇടുക്കിയിൽ 1697 മില്ലിമീറ്റർ മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 893 മില്ലിമീറ്റർ മാത്രം. 48 ശതമാനം കുറവ്. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ 1011 മില്ലിമീറ്റർ […]
Read more

കണ്ണൂരിൽ18 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പല താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലുടനീളം 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് നിരവധികുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തനിവാരണ സേനയും ചേർന്ന് പ്രദേശങ്ങളിൽ സജീവമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
Read more

മലപ്പുറത്ത് വീണ്ടും മണ്ണിടിച്ചിൽ

മലപ്പുറം: മലപ്പുറം എടായിപ്പാലത്ത് കുന്നിന്റെ വലിയൊരു ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണു . പ്രദേശം പോലീസും അധികൃതരും തടഞ്ഞിരുന്നെങ്കിലും വാഹനങ്ങൾ വല്ലതും അടിയിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് പ്രേദേശവാസികൾ. നേരത്തെ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മറച്ചിരുന്ന ഭാഗത്തിന് മുകളിൽ നിന്നാണ് മണ്ണും കല്ലും കരിങ്കല്ലുകളും വൻതോതിൽ കുത്തിയൊലിച്ച് റോഡിലേക്ക് പതിച്ചത്. മുൻപും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്. കനത്ത നീരൊഴുക്ക് തുടരുന്നതിനാൽ ഇനിയും വലിയ രീതിയിൽ മണ്ണ് ഇടിയാനുള്ള സാധ്യത ഏറെയാണ്. കടലുണ്ടി പുഴയോടും സംസ്ഥാന പാതയോടും ചേർന്നുനിൽക്കുന്ന ഈ […]
Read more

Recent News