മലപ്പുറത്ത് വീണ്ടും മണ്ണിടിച്ചിൽ

മലപ്പുറം: മലപ്പുറം എടായിപ്പാലത്ത് കുന്നിന്റെ വലിയൊരു ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണു . പ്രദേശം പോലീസും അധികൃതരും തടഞ്ഞിരുന്നെങ്കിലും വാഹനങ്ങൾ വല്ലതും അടിയിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് പ്രേദേശവാസികൾ. നേരത്തെ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മറച്ചിരുന്ന ഭാഗത്തിന് മുകളിൽ നിന്നാണ് മണ്ണും കല്ലും കരിങ്കല്ലുകളും വൻതോതിൽ കുത്തിയൊലിച്ച് റോഡിലേക്ക് പതിച്ചത്. മുൻപും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്. കനത്ത നീരൊഴുക്ക് തുടരുന്നതിനാൽ ഇനിയും വലിയ രീതിയിൽ മണ്ണ് ഇടിയാനുള്ള സാധ്യത ഏറെയാണ്. കടലുണ്ടി പുഴയോടും സംസ്ഥാന പാതയോടും ചേർന്നുനിൽക്കുന്ന ഈ മേഖലയിൽ വലിയ പ്രകമ്പനവും അപകടസാധ്യതയും നിലനിൽക്കുന്നതിനാൽ പോലീസും അധികൃതരും പ്രദേശം പൂർണ്ണമായി ഒഴിപ്പിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്യിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *