കൊച്ചി : കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഇതാ വീണ്ടും ഒരു ബിഗ് ബോസ് കാലം വരുന്നു. ബിഗ് ബോസ് മലയാളം സീസൺ എട്ട് ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ അഗ്നിപരീക്ഷ എന്നൊരു പ്രീ-ഷോ കൂടി ബിഗ് ബോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അഗ്നിപരീക്ഷ ഓഗസ്റ്റ് 15 മുതലാണ് ആരംഭിക്കുന്നത്. അഗ്നിപരീക്ഷ കഴിഞ്ഞാലുടൻ ബിഗ് ബോസ് പ്രധാന ഷോ ആരംഭിക്കും. ഒരു കൂട്ടം സാധാരണക്കാരിൽ നിന്നും ടാസ്കുകളുടെയും വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമെഴ്സിനെ തെരഞ്ഞെടുക്കുകയാണ് അഗ്നിപരീക്ഷയുടെ പ്രധാന ലക്‌ഷ്യം. അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാന സീസണിൽ മാറ്റുരയ്ക്കാം. അഗ്നിപരീക്ഷയിൽ കോമണേഴ്‌സിനെ വെള്ളം കുടിപ്പിക്കാനെത്തുന്ന ആ മൂന്നുപേർ ഇവരാണ്. രഞ്ജിനി ഹരിദാസ്, റിയാസ് സലിം , അഖിൽ മാരാർ ബിഗ് ബോസ് ആരാധകർക്ക് സുപരിചിതരായ വ്യക്തികൾ. ഇവർ മൂന്നുപേരുമാണ് അഗ്നിപരീക്ഷയിൽ വിധികർത്താക്കളായി ഷോയിൽ എത്തുന്നത്. ഒന്നിനൊന്ന് മികച്ച ജഡ്ജസുമായിരിക്കും മൂവരും എന്നതിൽ തർക്കം വേണ്ട . അഗ്നിപരീക്ഷയിൽ പങ്കെടുക്കാനെത്തുന്ന കോമണേഴ്‌സ് ഇവരെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ആണ് ഇനി ചിന്ത വേണ്ടത് . തന്ത്രശാലികൾ, സംവാദകർ, മൈൻഡ് ഗെയിമാർമാർ എല്ലാമായ ഇവർ മിക്കവാറും കോമണേഴ്‌സിനെ വെള്ളം കുടിപ്പിക്കാനാണ് സാധ്യത. അതോടൊപ്പം അവതാരകയായി എത്തുന്ന റനീഷയും മുൻ ബിഗ് ബോസ് മത്സരാർഥിയാണ്. ബിഗ് ബോസ് സീസൺ 5-ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മത്സരാർത്ഥി കൂടിയാണ് റനീഷ. അവതാരക കൂടി കോമണേഴ്‌സിന് വെല്ലുവിളിയാകുന്ന ഘട്ടത്തിൽ അഗ്നിപരീക്ഷ പൊടിപാറും എന്ന കാര്യത്തിൽ തർക്കം വേണ്ട.
BIG BOSS കോമണേഴ്സിനെ വിറപ്പിക്കാൻ ഈ മൂന്ന് പേർ
