പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ച ശേഷം ഒന്നിലധികം ഫുട്ബോൾ ക്ലബ്ബുകളുടെ ഉടമസ്ഥത സ്വന്തമാക്കാൻ ലക്ഷ്യമിടുകയാണ്. തന്റെ ആഗോള ഫാന്‍ ബേസ് മോണിറ്റൈസേഷന്‍ ചെയ്യാന്‍ പദ്ധതിയിടുന്ന ക്രിസ്റ്റ്യാനോ കൂടുതല്‍ ക്ലബ്ബുകളില്‍ ഉടമസ്ഥാവകാശം ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സ്‌പോര്‍ട്‌സ് ഹോള്‍ഡിങ് കമ്പനിയായ സിആര്‍7 സ്‌പോര്‍ട്‌സ് ഇന്‍വെസ്‌റ്റ്‌മെന്റ്‌സ് വഴി സ്‌പാനിഷ് ക്ലബ്ബായ യു ഡി അല്‍മേരിയയുടെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.
അവിടെ അവസാനിക്കുന്നില്ല ക്ലബ്ബുകളില്‍ നിക്ഷേപം നടത്താനുള്ള ക്രിസ്റ്റ്യാനോയുടെ താത്‌പര്യം. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ അല്‍ നസര്‍ ക്ലബ്ബിന്റെ ടേക്ക് ഓവര്‍ പ്ലാനുമുണ്ട് സൂപ്പര്‍താരത്തിന്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയുടെ പുതിയ നീക്കം.
സൗദി ക്ലബ്ബ് ഇപ്പോള്‍ വലിയ കടക്കെണിയിലാണ്. ക്രിസ്റ്റ്യാനോ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളെ വലിയ ശമ്പളം നല്‍കി ഫുട്‌ബോള്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച അല്‍ നസറിന് ഇപ്പോള്‍ 213 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക ബാധ്യതയുണ്ട്. അതിനൊരു പരിഹാരം കണ്ടെത്താന്‍ അല്‍ നസര്‍ ക്ലബ്ബ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അല്‍മേരിയ ക്ലബ്ബിലേക്ക് കൂടുതല്‍ മികച്ച താരങ്ങളെ കൊണ്ടുവരാനും ഒന്നാം ഡിവിഷനിലേക്ക് പ്രമോട്ട് ചെയ്യിക്കാനുമാണ് ക്രിസ്‌റ്റിയാനോ ലക്ഷ്യമിടുന്നത്. ഒമ്പത് വര്‍ഷം താന്‍ കളിച്ച റയല്‍ മാഡ്രിഡിനെയും ബാഴ്‌സലോണയെയും വിറപ്പിക്കാന്‍ പോന്ന ടീമാക്കി അല്‍മേരിയയെ മാറ്റിയെടുക്കുകയാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ ലക്ഷ്യം.
