ദുബൈ: യുഎഇയിൽ വേനൽച്ചൂട് കനക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ സമയത്ത് അബൂദബിയിൽ താപനില 45°C വരെ ഉയർന്നേക്കാം. 32°C ആകും കുറഞ്ഞ താപനില. ഷാർജയിൽ ഉയർന്ന താപനില 43°C ഉം ദുബൈയിൽ 38°C ഉം ആയിരിക്കും. പ്രദേശങ്ങളിൽ കുറഞ്ഞ താപനില 31°C ആയിരിക്കും. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. തീരദേശ നഗരങ്ങളിൽ കനത്ത അന്തരീക്ഷ ഈർപ്പം അനുഭവപ്പെടാം. അബൂദബിയിൽ 20 മുതൽ 60 ശതമാനം വരെയും, ഷാർജയിൽ 35 മുതൽ 70 ശതമാനം വരെയും ഹ്യുമിഡിറ്റി രേഖപ്പെടുത്തുമ്പോൾ ദുബൈയിൽ ഇത് 40 മുതൽ 80 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-കിഴക്കൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത 35 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ഇത് പൊടിക്കാറ്റിന് കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇന്നലെ രാജ്യത്ത് കൂടുതൽ ചൂട് അനുഭവപ്പെട്ടത് അൽ ദഫ്രയിലെ മിസൈറയിലാണ്. വൈകിട്ട് 3 മണിക്ക് ഇവിടെ 46.9°C താപനില രേഖപ്പെടുത്തി.
Related Posts
ഹാജിമാർ വൈകുന്നേരം 4 മണി വരെ ക്യാമ്പുകളിൽ തുടരണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം
ജിദ്ദ: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സംഗമവുമായി ബന്ധപ്പെട്ട് ഹാജിമാർക്ക് കർശന നിർദേശങ്ങൾ നൽകി ഹജ്ജ്-ഉംറ മന്ത്രാലയം. പകൽ സമയത്തെ…
എബോള പ്രതിരോധം; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി സൗദി അറേബ്യ. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ…
ഹരിതവൽക്കരണം വിജയത്തിലേക്ക് ; സൗദിയിലെ ഇമാം തുർക്കി റിസർവിൽ പൊടിക്കാറ്റ് 76.2% കുറവ്
റിയാദ്: സൗദി അറേബ്യയിൽ പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി നടപ്പാക്കുന്ന പദ്ധതികൾ വൻ വിജയത്തിലേക്ക്. രാജ്യത്തെ പ്രമുഖ വന്യജീവി സങ്കേതമായ ഇമാം…
