Category: Breaking News

ഹെപ്പറ്റൈറ്റിസ് വെറും വൈറസ് ബാധയല്ല, കേരളത്തിൽ രോഗബാധയും മരണനിരക്കും ഉയർന്ന നിലയിൽ

ന്യൂഡൽഹി : ഹെപ്പറ്റൈറ്റിസ് എന്നത് സാധാരണയായി “കരളിന്റെ രോഗം” എന്നൊരു പൊതുവായ പരാമർശത്തിൽ ഒതുങ്ങിപ്പോകുന്നുണ്ട്. എന്നാൽ, ഇത് വെറും വൈറസ് ബാധയല്ല; സാമൂഹിക പെരുമാറ്റം, ശുചിത്വം, ആരോഗ്യസംവിധാനം എന്നിവയെല്ലാം ചേർന്നുണ്ടാകുന്ന ഒരു സങ്കീർണ്ണ വെല്ലുവിളിയാണ്. ലോകത്ത് ഹെപ്പറ്റൈറ്റിസ് B, C ആണ് പ്രധാന ഭീഷണി എങ്കിൽ വെല്ലുവിളി; ചികിത്സയും വാക്സിനേഷനും ലഭ്യമാക്കുന്നത് പ്രധാനമാണ്. കേരളത്തിൽ ഹെപ്പറ്റൈറ്റിസ് A ആണ് പ്രധാന പ്രശ്നം; ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുന്നതാണ് ഇവിടെ നിർണായകം. ശുചിത്വക്കുറവ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ടുകൾ, രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. […]
Read more

ദുബായിൽ ലഹരിവസ്തുക്കൾ പ്രചരിപ്പിച്ച 297 വെബ്സൈറ്റുകൾ പൂട്ടിച്ചു

ദുബായ് : ലഹരിവസ്തുക്കളുടെ വിപണനവും പ്രചാരണവും തടയുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് ശക്തമായനടപടികൾ തുടരുന്നു. ഈവർഷം രണ്ടാം പാദത്തിൽ ലഹരിവസ്തുക്കൾ ഓൺലൈൻ വഴി പ്രചരിപ്പിച്ച 297 വെബ്സൈറ്റുകളാണ് ദുബായ് പോലീസ് ബ്ലോക്ക് ചെയ്തത്. ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ഷംസിയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിമാസ അവലോകന യോഗത്തിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വിവിധരാജ്യങ്ങളിലെ നിയമപാലകരുമായി 125 ഇന്റലിജൻസ് റിപ്പോർട്ടുകൾ ദുബായ് പോലീസ് പങ്കുവെച്ചു. വിദേശത്ത് […]
Read more

ദുബായ് ഹ്യുമാനിറ്റേറിയൻ അതോറിറ്റി ബോർഡ് രൂപവത്കരിച്ച് ശൈഖ് മുഹമ്മദ്

ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഹ്യുമാനിറ്റേറിയൻ അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് രൂപവത്കരിച്ചുകൊണ്ട് ഉത്തരവിട്ടു. മുഹമ്മദ് ഇബ്രാഹിം അൽ ശൈബാനിയാണ് ബോർഡിന്റെ ചെയർമാൻ. അബ്ദുല്ല അബ്ദുൽ റഹ്‌മാൻ അൽ ശൈബാനിയാണ് വൈസ് ചെയർമാൻ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ ഉത്തരവ് നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. 2003-ൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം സ്ഥാപിതമായ അതോറിറ്റി ലോകത്തിലെ […]
Read more

യുഎഇ ബാങ്കുകളുടെ മൊത്തം ആസ്തികളിൽ വർധന തുടരുന്നതായി സെൻട്രൽബാങ്കിന്റെ റിപ്പോർട്ട്

ദുബൈ: യുഎഇ ബാങ്കുകളുടെ മൊത്തം ആസ്തികളിൽ വർധന തുടരുന്നതായി യുഎഇ സെൻട്രൽബാങ്കിന്റെ റിപ്പോർട്ട്. മേയ് മാസത്തെ കണക്കുകൾ പ്രകാരം മൊത്തം ആസ്തി 5.63 ട്രില്യൺ ദിർഹമായി ഉയർന്നു. ഏപ്രിൽ മാസം 5.57 ട്രില്യൺ ദിർഹമായിരുന്ന മൊത്തം ആസ്തിയാണ് ഒരുമാസത്തിനിടെ 1.1 ശതമാനം വളർച്ച രേഖപ്പെടുത്തി 5.63 ട്രില്യൺ ദിർഹത്തിലേക്ക് എത്തിയത്. ബാങ്കുകളുടെ മൊത്തം ക്രെഡിറ്റിൽ 12.3 ബില്യൺ ദിർഹമിന്റെ വർധനയുണ്ടായി. ഏപ്രിലിൽ 2.72 ട്രില്യൺ ഉണ്ടായിരുന്ന ക്രെഡിറ്റ് 0.5 ശതമാനം ഉയർന്ന് 2.73 ട്രില്യണായി. ആഭ്യന്തര ഇടപാടുകളിലാണ് […]
Read more

ട്രിവാൻഡ്രം സോൺ ഫുട്ബോൾ കിരീടം നേടി കൈരളി ഫോർഡ് തിരുവനന്തപുരം

ഇൻഡൽ ഓട്ടോമോട്ടീവ്സ് സംഘടിപ്പിക്കുന്ന ഇൻഡൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ട്രിവാൻഡ്രം സോൺ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും വിവിധ ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൈരളി ഫോർഡ് ട്രിവാൻഡ്രം സോൺ ചാമ്പ്യൻമാരായി. ജീവനക്കാരുടെ കായിക മികവും കൂട്ടായ പ്രവർത്തന മനോഭാവവും ഒരുപോലെ ഉയർത്തിക്കാട്ടിയ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ഓരോ മത്സരത്തിലും മികച്ച ടീം വർക്കും ആരോഗ്യകരമായ മത്സരവീര്യവും പ്രകടമായപ്പോൾ കാണികൾക്കും ആവേശകരമായ നിമിഷങ്ങൾ സമ്മാനമായി. ഇൻഡൽ […]
Read more

ലോകകപ്പ് തോൽവിക്ക് ആരാധകരോട് മാപ്പ് ചോദിച്ച് സ്കലോണി

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ അർജന്‍റീന ആരാധകരോട് ക്ഷമാപണം നടത്തി പരിശീലകൻ ലയണൽ സ്കലോണി. ഫൈനൽ പോരാട്ടത്തിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ ഒരു ആഴ്ച സമയമെടുത്ത ശേഷമാണ് സ്കലോണി ഇൻസ്റ്റഗ്രാമിലൂടെ വികാരാധീനനായ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് മറ്റൊരു ലോകകപ്പ് കിരീടം ആരാധകർക്ക് സമ്മാനിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ അർജന്‍റീനയുടെ കളിക്കാർ തങ്ങളുടെ സർവ്വസ്വവും കളിക്കളത്തിൽ നൽകിയാണ് മടങ്ങിയതെന്നും സ്കലോണി കുറിച്ചു. സങ്കടവും സന്തോഷവും കണ്ണീരും പുഞ്ചിരിയും കലർന്ന ഒരു […]
Read more

ഫ്രഞ്ച് ഫുട്ബോളിൽ പുതിയ യുഗം, സിനദിൻ സിദാൻ ഫ്രാൻസ് പരിശീലകൻ

പാരീസ്: ഫുട്ബോൾ ലോകം ഏറെ നാളായി കാത്തിരുന്ന വമ്പൻ പ്രഖ്യാപനമെത്തി. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ടീമിന്‍റെ പുതിയ പ്രധാന പരിശീലകനായി ചുമതലയേറ്റു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 2030 വരെ നീളുന്ന ദീർഘകാല കരാറിലാണ് മുൻ റയൽ മാഡ്രിഡ് പരിശീലകന്‍ കൂടിയായ സിദാന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ യൂറോ 2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ ‘ലെ ബ്ലൂസ്’ സിദാന്‍റെ തന്ത്രങ്ങൾക്ക് കീഴിലാവും പോരാട്ടത്തിനിറങ്ങുക. നീണ്ട 14 വർഷക്കാലം ഫ്രഞ്ച് […]
Read more

‘കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു തുറന്നു പറഞ്ഞ് സഞ്ജു സാംസൺ

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്‌നസിന്റെ അവസാന വാക്കായി ഇന്നും നിലകൊള്ളുന്നത് മുന്‍ നായകന്‍ കൂടിയായ വിരാട് കോഹ്‌ലിയാണ്. ടീമിലെത്തിയ കാലം മുതൽ ഭക്ഷണക്രമത്തിലും വ്യായാമത്തിലും വരുത്തിയ മാറ്റങ്ങളിലൂടെ ആഗോള തലത്തിൽത്തന്നെ കായിക താരങ്ങൾക്ക് മാതൃകയായി മാറാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. കോഹ്‌ലിയുടെ ജീവിതരീതി കണ്ടു പഠിക്കാൻ ശ്രമിക്കുകയും, എന്നാൽ അത് ദീർഘകാലം തുടരാൻ സാധിക്കാതെ ഉപേക്ഷിക്കുകയും ചെയ്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ജിയോ സ്റ്റാറിന്റെ ‘ബിലീവ്’ എന്ന പരിപാടിയിലാണ് സഞ്ജു, വിരാട് കോഹ്‌ലിയുമായുള്ള രസകരമായ […]
Read more

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ഫൈനലിൽ കടന്നു. ചണ്ഡീഗഢിനെ 99 റൺസിന് തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. ടൂർണമെന്‍റിൽ കേരളത്തിന്‍റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ് 18.1 ഓവറിൽ 58 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 44 റൺസെടുത്ത വൈഷ്ണ എം പിയാണ് കേരളത്തിന്റെ ടോപ് […]
Read more

മമ്മൂട്ടി കമ്പനിയുടെ 9-ാം പടത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു

കൊച്ചി : നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കാരൈക്കുടിയിൽ വച്ചായിരുന്നു ആദ്യ ഷൂട്ടിം​ഗ്. ഈ ആവേശകരമായ യാത്രയ്ക്ക് തുടക്കം കുറിക്കുമ്പോൾ നിങ്ങളുടെയെല്ലാം സ്നേഹവും അനുഗ്രഹവും പിന്തുണയും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്ന് മമ്മൂട്ടി കമ്പനി പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 9ന് ആയിരുന്നു […]
Read more

Recent News