ഹെപ്പറ്റൈറ്റിസ് വെറും വൈറസ് ബാധയല്ല, കേരളത്തിൽ രോഗബാധയും മരണനിരക്കും ഉയർന്ന നിലയിൽ

ന്യൂഡൽഹി : ഹെപ്പറ്റൈറ്റിസ് എന്നത് സാധാരണയായി “കരളിന്റെ രോഗം” എന്നൊരു പൊതുവായ പരാമർശത്തിൽ ഒതുങ്ങിപ്പോകുന്നുണ്ട്. എന്നാൽ, ഇത് വെറും വൈറസ് ബാധയല്ല; സാമൂഹിക പെരുമാറ്റം, ശുചിത്വം, ആരോഗ്യസംവിധാനം എന്നിവയെല്ലാം ചേർന്നുണ്ടാകുന്ന ഒരു സങ്കീർണ്ണ വെല്ലുവിളിയാണ്. ലോകത്ത് ഹെപ്പറ്റൈറ്റിസ് B, C ആണ് പ്രധാന ഭീഷണി എങ്കിൽ വെല്ലുവിളി; ചികിത്സയും വാക്സിനേഷനും ലഭ്യമാക്കുന്നത് പ്രധാനമാണ്. കേരളത്തിൽ ഹെപ്പറ്റൈറ്റിസ് A ആണ് പ്രധാന പ്രശ്നം; ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുന്നതാണ് ഇവിടെ നിർണായകം. ശുചിത്വക്കുറവ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ടുകൾ, രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ് C: ആശുപത്രികളിൽ മാത്രമല്ല, അനൗപചാരിക ചികിത്സാ രീതികൾ, ബാർബർ ഷോപ്പുകൾ, കുത്തിവെപ്പ് ചടങ്ങുകൾ എന്നിവയും ഇത്തരം രോഗവ്യാപനത്തിന് കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *