Category: cinema

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരായ കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇരുവരും അവതരിപ്പിക്കുന്നത്.വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് […]
Read more

ബോക്‌സ് ഓഫീസ് കളക്ഷനിൽ മുന്നേറി’ഹനുമാൻ അംശ്’; ‘ധുരന്ധർ’ കളക്ഷനുകൾ മറികടന്നു

അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച ‘ഹനുമാൻ അംശ്’. അഞ്ചാം വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനിൽ ചിത്രം വൻമുന്നേറ്റമാണ് നടത്തിയത്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ധുരന്ധർ’, ‘ധുരന്ധർ 2: ദി റിവേഞ്ച്’ എന്നിവയുടെ വാരാന്ത്യ കളക്ഷൻ ‘ഹനുമാൻ അംശ്’ മറികടന്നു. അഞ്ചാം വാരത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഹനുമാൻ അംശ്’ ഇന്ത്യയിൽനിന്ന് മാത്രം 49.25 കോടി […]
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന്റെ സക്സസ് ടീസർ പുറത്ത്.ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ തുടക്കം നേടിയ ചിത്രം ഇതിനോടകം മികച്ച ആഗോള കളക്ഷൻ ആണ് നേടിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, […]
Read more

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്‌ലർ പുറത്ത്. പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരനാണ് ട്രെയിലർ പുറത്തിറക്കിയത്. സെപ്റ്റംബർ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, […]
Read more

ആഗോള തലത്തിൽ വമ്പൻ നേട്ടവുമായി ‘വിശ്വനാഥ് ആൻഡ് സൺസ്

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആൻഡ് സൺസ് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. സൂര്യയുടെയും മമിത ബൈജുവിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ.ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആഗോള തലത്തിൽ വേൾഡ് വൈഡ് ഗ്രോസ് ആയി 260 കോടിക്ക് മുകളിലാണ് ചിത്രം നേടിയതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേരത്തെ വിറ്റുപോയിരുന്നു. നെറ്റ്ഫ്ലിക്സ് ആയിരുന്നു ഒടിടി സ്ട്രീമിംഗ് […]
Read more

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ഭാവന സ്റ്റുഡിയോസ്

പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 11ന് ചിത്രം തിയേറ്ററുകളിൽ എത്തും. പാർവതിക്കൊപ്പം മാത്യു തോമസ്, ഉണ്ണിമായ, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രത്തിന്റെ വിതരണം സെൻട്രൽ പിക്ചേഴ്സ് ആണ്. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ […]
Read more

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി ജസീല പര്‍വീണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് മത്സരാര്‍ഥി ജസീല പര്‍വീണ്‍. ക്യാപ്റ്റന്‍ എന്നല്ല മറിച്ച് ലീഡര്‍ എന്നാണ് ഓരോ വാരത്തിലും ഹൗസിനെ നിയന്ത്രിക്കേണ്ട ആള്‍ക്ക് ബിഗ് ബോസ് ഇക്കുറി നല്‍കിയിരിക്കുന്ന ടൈറ്റില്‍. മുന്‍ സീസണുകളില്‍ നിന്നൊക്കെ വേറിട്ട രീതിയില്‍ ആയിരുന്നു ലീഡറിനെ തിരഞ്ഞെടുക്കല്‍. ഇതിനായി മൂന്ന് പേര്‍ വീതമുള്ള ടീമുകള്‍ രൂപീകരിച്ചു. ഇത്തരത്തില്‍ ഏഴ് ടീമുകള്‍ രൂപീകരിക്കപ്പെട്ടു. ഓരോ ടീമിലും ഓരോ ലീഡര്‍ സ്ഥാനാര്‍ഥിയും അവരെ പിന്തുണയ്ക്കുന്ന രണ്ട് പേരും ഉണ്ടായിരുന്നു. […]
Read more

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഗോവ ട്രിപ്പ് സോങ് ലിറിക്കല്‍ വീഡിയോ പുറത്ത്

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ പോളി-മമിത ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ പുതിയ ഗാനം ‘ചാചാചിചിചൂ’ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ തരംഗമാകുന്നു. ചിത്രത്തിലെ നിര്‍ണ്ണായക നിമിഷത്തില്‍ ഒരു ഗോവന്‍ യാത്രയുടെ മൂഡ് പകര്‍ന്നു നല്‍കുന്ന ഒന്നാണ് ഈ ഗാനം. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണത്തിന് സുഹൈല്‍ കോയയാണ് രസകരമായ വരികള്‍ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയില്‍ വാഗു മസാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഗാനം […]
Read more

സൈജു കുറുപ്പ്- സാഗർ ചിത്രം പൂജ നടന്നു; നിർമ്മാണം അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. അരുണ്‍ ഗോപി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പൂജയും ഇന്ന് രാവിലെ 8.30ന് കൊച്ചിയിലെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടന്നു. പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ, ആദ്യ ക്ലാപ് നൽകിയത് നിതീഷ് എസ് നായർ ആണ്. അരുണ്‍ ഗോപി എക്സൈറ്റ്മെന്റ്‌സിന്റെ ബാനറിൽ അരുണ്‍ ഗോപി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ബാനറിൽ അദ്ദേഹം […]
Read more

ബിഗ് ബോസ് മലയാളം; അഗ്നിപരീക്ഷയിൽ നിന്നും നാലുപേർ ഹൗസിലേക്ക്

നാൽപ്പത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ നിന്നും നാലുപേർ ബിഗ്‌ബോസ് ഹൗസിലേക്ക് കയറി. അവസാന റൗണ്ടിൽ എത്തിയ പന്ത്രണ്ടുപേരിൽ നിന്ന് പ്രേക്ഷകരുടെ വോട്ടും ജഡ്ജസിന്റെ തീരുമാനവും അനുസരിച്ചാണ് നാലുപേർ ഹൗസിലേക്ക് ഇൻ ആയത്. ഷിജിൻ, എൽദോ, രാകേഷ് , ലോലീറ്റ എന്നിവരാണ് എട്ടുപേരെയും കടത്തിവെട്ടി ഹൗസിലേക്ക് എൻട്രി ആയിരിക്കുന്നത്. ലാലേട്ടനാണ് നാല് പേരും സെലക്ട് ആയെന്ന് വേദിയില്‍ വെച്ച് പറഞ്ഞത്. അഗ്നിപരീക്ഷ പ്രെഡിക്ഷൻ ലിസ്റ്റിൽ പോലും യാതൊരു കാരണവശാലും ഇല്ലാതിരുന്ന മത്സരാർത്ഥിയായിരുന്നു ഷിജിൻ. മര്യാദയ്ക്ക് […]
Read more

Recent News