Category: cinema

175 ദിവസത്തെ ചിത്രീകരണം, 2500ലധികം വിഎഫ്എക്സ് ഷോട്ടുകൾ; പാൻ ഇന്ത്യൻ ദൃശ്യവിസ്മയമാകാൻ നിഖിലിന്റെ ‘സ്വയംഭൂ

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. 175 ദിവസത്തോളം നീണ്ട ചിത്രീകരണവും 2500-ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ‘സ്വയംഭൂ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചരിത്രവും പുരാണവും സമന്വയിപ്പിച്ച് 985 എ.ഡി.യുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന […]
Read more

’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിച്ച അണിയറപ്രവർത്തകർ, നിശ്ചയിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ടീം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. രണ്ട് തവണ റിലീസ് തീയതി മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ടീസർ കണ്ട പലരും ചിത്രം അങ്ങേയറ്റം വയലൻസ് […]
Read more

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” കേരളത്തിലെ വിതരണം ഭാവനാ റിലീസ് നിർവഹിക്കുന്നു

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ളതും പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദി ട്രബിൾ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ […]
Read more

ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ആരത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന ഗാനമാണ് ലിറിക്കൽ വീഡിയോയായി പുറത്തിറക്കിയത്.ചിത്രത്തിന്റെ കഥാപശ്ചാത്തലത്തോടും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളോടും ചേർന്നുനിൽക്കുന്ന ഗാനമാണ് ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’. ‘ആരം’ ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകരിൽ ‘ആരം’ സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് […]
Read more

ഷൂട്ടിനിടെ മുഖത്ത് കത്തികൊണ്ടു; നടന്‍ ഷറഫുദ്ദീന്‍ ആശുപത്രിയില്‍

മൈസൂർ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഷറഫുദ്ദിന് കത്തികൊണ്ട് മുറിവേറ്റത്. മുഖത്താണ് പരിക്കേറ്റിട്ടുള്ളത്. സാരമായ പരിക്കാണ് എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. മുറിവേറ്റ ഉടന്‍ തന്നെ ഷറഫുദ്ദീനെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നരിവേട്ടയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. ഷറഫുദ്ദീനൊപ്പം വാഴ ഫെയിം അലന്‍ ബിന്‍ സിറാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. […]
Read more

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ട്രെയ്‌ലർ പുറത്ത്

ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോർജ് കോര, ഹരിത പറക്കോട്, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവരടക്കം നിരവധി പേർ അഭിനയിച്ചിരിക്കുന്നു. മെഡിറ്റേറ്റീവ് ഫാമിലി ഡ്രാമ ജനുസ്സിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ തന്നെ അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ലിയോ തദ്ദേവൂസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് […]
Read more

15 മില്യൺ കാഴ്ചക്കാരുമായി സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ടൈറ്റിൽ ടീസർ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന “സീൻ” ടൈറ്റിൽ ടീസർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റ്. റിലീസ് ചെയ്ത് ഇതിനോടകം 15 മില്യൺ കാഴ്ചക്കാരെയാണ് ടീസർ നേടിയെടുത്തത്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ. 2026 നവംബർ 6 ന് ദീപാവലി റിലീസായി ആഗോള തലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി […]
Read more

തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

32 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്കാണ്.ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. ഭൂമി എന്ന് പേരുള്ള യോദ്ധാവായ നായികാ കഥാപാത്രത്തെയാണ് സംയുക്ത ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ […]
Read more

‘ആശ’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് ‘U/A’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 11-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തികച്ചും ദുരൂഹവും ആകാംക്ഷ നിറയ്ക്കുന്നതുമായ ട്രെയിലറും ഇതിനകം പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. […]
Read more

Recent News