Category: cinema

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേർഡ് മർഡർ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മാണം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ […]
Read more

സെൻസർ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ

കൊച്ചി: സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം […]
Read more

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യിലെ ‘വാൻ മീര്’ വീഡിയോ ഗാനം പുറത്ത്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘വാൻ മീര്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചത് കാർത്തിക് നേതയും ആലപിച്ചത് ശിവവും ആണ്. ഗാനത്തിന് സംഗീതം പകർന്നത് സാം സി എസ് ആണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്ന ചിത്രം സെപ്റ്റംബർ […]
Read more

ദുൽഖർ സൽമാൻ ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് കുമാർ

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള ജി വി പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും […]
Read more

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ 30 ലക്ഷം കാഴ്ചക്കാരെ പിന്നിട്ട ട്രെയ്‌ലർ, യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് […]
Read more

175 ദിവസത്തെ ചിത്രീകരണം, 2500ലധികം വിഎഫ്എക്സ് ഷോട്ടുകൾ; പാൻ ഇന്ത്യൻ ദൃശ്യവിസ്മയമാകാൻ നിഖിലിന്റെ ‘സ്വയംഭൂ

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. 175 ദിവസത്തോളം നീണ്ട ചിത്രീകരണവും 2500-ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ‘സ്വയംഭൂ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചരിത്രവും പുരാണവും സമന്വയിപ്പിച്ച് 985 എ.ഡി.യുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന […]
Read more

’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിച്ച അണിയറപ്രവർത്തകർ, നിശ്ചയിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ടീം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. രണ്ട് തവണ റിലീസ് തീയതി മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ടീസർ കണ്ട പലരും ചിത്രം അങ്ങേയറ്റം വയലൻസ് […]
Read more

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” കേരളത്തിലെ വിതരണം ഭാവനാ റിലീസ് നിർവഹിക്കുന്നു

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ളതും പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദി ട്രബിൾ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ […]
Read more

ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ആരത്തിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന ഗാനമാണ് ലിറിക്കൽ വീഡിയോയായി പുറത്തിറക്കിയത്.ചിത്രത്തിന്റെ കഥാപശ്ചാത്തലത്തോടും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളോടും ചേർന്നുനിൽക്കുന്ന ഗാനമാണ് ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’. ‘ആരം’ ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകരിൽ ‘ആരം’ സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് […]
Read more

ഷൂട്ടിനിടെ മുഖത്ത് കത്തികൊണ്ടു; നടന്‍ ഷറഫുദ്ദീന്‍ ആശുപത്രിയില്‍

മൈസൂർ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഷറഫുദ്ദിന് കത്തികൊണ്ട് മുറിവേറ്റത്. മുഖത്താണ് പരിക്കേറ്റിട്ടുള്ളത്. സാരമായ പരിക്കാണ് എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. മുറിവേറ്റ ഉടന്‍ തന്നെ ഷറഫുദ്ദീനെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നരിവേട്ടയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. ഷറഫുദ്ദീനൊപ്പം വാഴ ഫെയിം അലന്‍ ബിന്‍ സിറാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. […]
Read more

Recent News