Category: cinema

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിൻ്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ന് സെപ്റ്റംബർ 23 ന് രാത്രി നടക്കുന്ന പ്രീമിയർ ഷോകളോടെയാണ് ചിത്രം പ്രദർശനം ആരംഭിക്കുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ , തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ സിനിപോളിസ് ചെയിൻ ഉൾപ്പെടെയുള്ള പ്രമുഖ സ്‌ക്രീനുകളിൽ ഇന്ന് രാത്രി 9.30 മുതൽ […]
Read more

മോഹൻലാലിന്റെ ശബ്ദം : എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ട്രെയ്ലർ പുറത്ത്

ഫാന്റസിയും തമാശയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളുമായി എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകരിലെത്തിയത്. മോഹൻലാലിന്റെ അവതരണത്തോടെയെത്തുന്ന ട്രെയിലർ ഇതിനോടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഫാന്റസി എന്റർടൈനറായി ഒരുക്കിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. […]
Read more

‘ആരം’ ചിത്രത്തിലെ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം തരംഗമാകുന്നു

‘ആരം’ ചിത്രത്തിലെ പുതിയ ഗാനമായ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. രജീഷ് പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോഹരമായ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണന്‍ ആണ്. ജിസ് ജോയ് എഴുതിയ വരികള്‍ക്ക് ഹരിചരണ്‍, ആര്‍ത്തി എം.എന്‍. അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്.അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകര്‍ത്തുന്ന രീതിയിലാണ് ”നറുതിങ്കള്‍ നീ ‘ ഒരുക്കിയിരിക്കുന്നത്. ‘ആരം’ ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. […]
Read more

അസീസ് നെടുമങ്ങാട് നായകനാകുന്ന ‘മോഹനവള്ളി’യുടെ ചിത്രീകരണം പൂർത്തിയായി

അസീസ് നെടുമങ്ങാട് നായകനാകുന്ന ആദ്യ ചിത്രം ‘മോഹനവള്ളി’യുടെ ചിത്രീകരണം പൂർത്തിയായി. ‘ഒരു സ്വപ്നം പോലെ ഞാൻ ആദ്യമായി നായകനായ എന്റെ ഫിലിമിന്റെ ഷൂട്ട്‌ പാക് അപ്പ് ആയി’, എന്ന് കുറിച്ച് കൊണ്ട് അസീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൊറർ, ഫാൻ്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്നത്. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായക നിരയിലേക്കെത്തുന്നത്. ഓരോ മനുഷ്യൻ്റെയും ജീവിതത്തിൽ […]
Read more

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹിപ്ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനിൻ്റെ വിതരണ പങ്കാളി. അവ്നി മൂവീസിന്റെ ബാനറിൽ സുന്ദർ സി.യും ഖുശ്ബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ എ സി എസ് അരുൺകുമാറും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ആനന്ദിത […]
Read more

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ വമ്പൻ റിലീസായി കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. വമ്പൻ […]
Read more

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’; പ്രദർശനത്തിനും ചോദ്യോത്തര സെഷനും ആവേശകരമായ പ്രതികരണം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായ ‘ഹാഫി’ന്റെ പ്രദർശനത്തിന് തിയറ്ററിൽ ലഭിച്ച ആവേശകരമായ പ്രതികരണം ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അമ്പരപ്പിച്ചു. സെപ്റ്റംബർ 18ന് നടന്ന വേൾഡ് പ്രീമിയറിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷനിലും […]
Read more

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എന്‍ട്രിയായി മറാഠി ചിത്രം ‘ഗോന്ധല്‍’

2027 ലെ ഓസ്‍കര്‍ പുരസ്കാരങ്ങളില്‍ പരിഗണിക്കപ്പെടാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഗ്രാമീണ മഹാരാഷ്ട്ര കഥാപശ്ചാത്തലമാക്കുന്ന ഒന്നാണ്. നവദമ്പതികള്‍ക്കായി രാത്രിയില്‍ നടക്കുന്ന ഒരു പരമ്പരാഗത ആചാരത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. 99-ാമത് അക്കാദമി അവാര്‍ഡ്സില്‍ മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള വിഭാഗത്തിലേക്കാണ് ഗോന്ധല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ […]
Read more

ചരിത്രനേട്ടം ആഘോഷിക്കാൻ പുതുമയുള്ള പോസ്‌റ്ററുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി – ഗിരീഷ് എ.ഡി – മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ട വിവരം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. എന്നാൽ, സാധാരണയായി വലിയ വിജയങ്ങൾ ആഘോഷിക്കുമ്പോൾ അഭിനേതാക്കളുടെ ചിത്രങ്ങൾ വച്ചുള്ള പോസ്റ്ററുകൾ ഇറക്കുന്ന പതിവ് രീതിക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്ററാണ് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരായ സംവിധായകൻ, തിരക്കഥാകൃത്ത്, ക്യാമറാമാൻ, […]
Read more

ഇൻഡസ്ട്രി ഹിറ്റിന് പുറകെ സന്ദീപ് പ്രദീപിനെ നായകനാക്കി പുതിയ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു:‘പിക്‌നിക്’ ജനുവരി 14ന് തിയേറ്ററുകളിലെത്തും

ഇൻഡസ്ട്രി ഹിറ്റായി 300 കോടി പിന്നിട്ട ബെത്ലഹേം കുടുംബ യൂണിട്ടിൻ്റെ വിജയത്തിന് ശേഷം യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. “പിക്‌നിക്” എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കിരൺ ജോസിയാണ്. പ്രേമലു, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നീ ഗിരീഷ് എ ഡി ചിത്രങ്ങളുടെ സഹരചയിതാവായി ശ്രദ്ധ നേടിയ കിരൺ ജോസി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. കിരൺ ജോസിയും അനുരാജ് ഒ ബിയും ചേർന്നാണ് പിക്‌നിക്കിന്റെ രചന നിർവഹിച്ചിരിക്കുന്നത്. […]
Read more

Recent News