Category: cinema

ഒരു കൂട്ട് ഞാനും ‌ആഗ്രഹിക്കുന്നുണ്ടെന്ന് സീരിയൽ നടി ഗൗരി കൃഷ്ണൻ

പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി ഏറ്റുവാങ്ങിയ നടിയാണ് ഗൗരി കൃഷ്ണൻ. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ ഒരു വ്ളോഗിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരഭിമുഖത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് താരം. പബ്ലിക്ക് പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ വിവാഹമോചനം പോലുള്ളവ മറച്ചുവെക്കാനാവില്ല. താലി എവിടെ എന്ന് വരെയുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ വരാറുണ്ടായിരുന്നു. ഞാൻ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഇപ്പോൾ ആർക്കും പ്രശ്നമില്ല. […]
Read more

രവി മോഹൻ – യോഗി ബാബു ചിത്രം ആൻ ഓർഡിനറി മാനിലെ ‘ലോർഡ ലബക്ക’ ഗാനം പുറത്ത്

നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന, ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ലോർഡ ലബക്ക’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കെനീഷ സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയതും കെനീഷ തന്നെയാണ്. നടൻ സിദ്ധാർത്ഥും മന്നാർ മുത്തുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യോഗി ബാബു നായകനാകുന്ന ചിത്രം രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ രവി മോഹൻ തന്നെയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചടുലമായ സംഗീതവും വ്യത്യസ്തമായ ആലാപനവും […]
Read more

രാഹുല്‍ പുറത്ത് ഉണ്ടെങ്കില്‍ അഖില്‍ മാരാർ ഇങ്ങനെയൊക്കെ പറയുമോയെന്ന് രാഹുലിന്റെ ഭാര്യ ദീപ

രാഹുൽ ഈശ്വറിനെതിരെ അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾക്കെതിരെ രാഹുലിന്റെ ഭാര്യ ദീപ രംഗത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷിജിന് പുറത്ത് വലിയ പിന്തുണയുണ്ടെന്നറിഞ്ഞ് ഭ്രാന്തായവരാണ് രാഹുൽ ഈശ്വർ അടക്കമുള്ളവരെന്ന് അഖിൽ മാരാർ ആരോപിച്ചിരുന്നു. ‘വിവരം കെട്ടവർ’ എന്നും രാഹുൽ അടക്കമുള്ള ചിലരെ അഖിൽ മാരാർ വിശേഷിപ്പിച്ചിരുന്നു. പറയുന്നത് രാഹുല്‍ കേള്‍ക്കുന്നില്ലെന്നുള്ള പൂര്‍ണ ധൈര്യത്തോടെയാണ് അഖിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നാണ് ദീപ പറയുന്നത്. എന്തൊരു ഭീരുവാണ്. ഇത് പറയുന്നത് രാഹുല്‍ കേള്‍ക്കുന്നില്ല, അറിയുന്നില്ല, മറുപടി കിട്ടില്ല […]
Read more

‘ധുരന്ധർ 2’വിന്റെ റെക്കോർഡ് തകർത്ത് ‘രാമായണ: പാർട്ട് 1’

റിലീസ് ചെയ്ത് വെറും 6 ദിവസത്തിനുള്ളിൽ ‘ധുരന്ധർ 2’ന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന വൻ നേട്ടമാണ് രാമായണ സ്വന്തമാക്കിയത്. നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യഷ് തുടങ്ങിയ വൻ താരനിര അകേരള ബോക്സ് ഓഫീസിൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റെക്കോർഡുകളെല്ലാം കാറ്റിൽപ്പറത്തി ‘രാമായണ: പാർട്ട് 1’ പുതിയ ചരിത്രം കുറിച്ചു. ണിനിരന്ന ചിത്രം തുടക്കം മുതൽ തീയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. […]
Read more

‘ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ ‘; നസ്ലെനെ പ്രശംസിച്ച് അറ്റ്‌ലി

‘സീന്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് നസ്ലെന്‍.സിനിമയിലെ നസ്ലെന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസയും താരത്തിന് ലഭിക്കുന്ന പിന്തുണയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ അറ്റ്‌ലി നസ്ലിനെ അഭിനയെത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നസ്ലിനെ കുറിച്ച് അറ്റ്‌ലി പറയുന്നത്. അതേസമയം, സീന്‍ സിനിമയില്‍ ഈശ്വരന്‍ എന്ന കഥാപാത്രമായി നസ്ലെന്‍ നടത്തിയ പ്രകടനത്തെ പ്രശംസിച്ച് ഇതിനിടെ നടന്‍ മാത്യു തോമസ് പങ്കുവെച്ച […]
Read more

രഞ്ജിനിയുടെ തുറന്നുപറച്ചിൽ

നാൽപ്പതാം വയസ്സിൽ വിരമിക്കണമെന്ന് കരുതിയിരുന്ന തനിക്ക് ഇപ്പോഴാണ് ജീവിതം ശരിക്കും തുടങ്ങുന്നതെന്ന് മനസ്സിലായതെന്ന് അവതാരക രഞ്ജിനി ഹരിദാസ്. തന്റെ ജീവിതത്തിലെ അനുഭവങ്ങളും നാൽപ്പതുകളിൽ വന്ന മാറ്റങ്ങളുമാണ് പുതിയ വീഡിയോയിലൂടെ രഞ്ജിനി പങ്കുവെച്ചത്. ഇരുപതുകൾ സന്തോഷകരമായിരുന്നെന്നും മുപ്പതുകളിൽ സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കാനും ലോകം കാണാനും കഴിഞ്ഞെന്നും താരം പറയുന്നു. ജീവിതത്തിലെ നഷ്ടങ്ങളും വേർപാടുകളും തന്നെ കൂടുതൽ പക്വതയുള്ള വ്യക്തിയാക്കി. ഇപ്പോൾ സ്വന്തം ഇഷ്ടങ്ങൾക്കും സന്തോഷത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും രഞ്ജിനി പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യം വലിയ സമാധാനം നൽകുന്ന […]
Read more

മമ്മൂക്കയെക്കുറിച്ച് പ്രതീഷ് പറഞ്ഞത്

മമ്മൂട്ടിയെക്കുറിച്ച് ഹൃദയം തുറന്ന് സംസാരിച്ച് അദ്ദേഹത്തിന്റെ മുൻ PRO പ്രതീഷ് ശേഖർ. മമ്മൂക്ക അന്നും ഇന്നും എന്നും സത്യസന്ധനായ മനുഷ്യനാണെന്നും അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് ആ മനസ്സ് മനസ്സിലാകുമെന്നും പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചു. തമാശയായി മമ്മൂട്ടി പറയുന്ന പല കാര്യങ്ങളും പലപ്പോഴും വളച്ചൊടിക്കപ്പെടുകയും അതിൽ നിന്ന് വിവാദങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി സംസാരിക്കുന്നത് അഹങ്കാരത്തിൽ നിന്നല്ല, മറിച്ച് സമൂഹത്തിനും മനുഷ്യർക്കും വേണ്ടിയാണെന്നും പ്രതീഷ് കൂട്ടിച്ചേർത്തു. മമ്മൂട്ടി കമ്പനിയുടെയും സിനിമകളുടെയും ഭാഗമായി പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. […]
Read more

ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായിയെപ്പോലൊരു ‘സീത’യെ കണ്ടെത്താനാവില്ലെന്ന് ധനുഷ്

നിതേഷ് തിവാരിയുടെ സംവിധാനം ചെയ്ത ‘രാമായണ’ സിനിമയിൽ സീതയായി എത്തിയ സായ് പല്ലവിക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. സീതയുടെ വേഷം അവതരിപ്പിക്കാൻ സായ് പല്ലവിയേക്കാൾ മികച്ചൊരു താരം രാജ്യത്തുതന്നെ ഉണ്ടാകില്ലെന്നാണ് ധനുഷ് പറഞ്ഞത്.. ഇരുവരും ഒന്നിക്കുന്ന ‘ഓം’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ പ്രതികരണം. ‘സീതയുടെ വേഷത്തിൽ സായ് പല്ലവിയെ അവതരിപ്പിച്ചതിനെക്കുറിച്ച് നിരവധി വിമർശനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. അതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളിൽ പോലും അവർ പ്രാർഥിച്ചുകൊണ്ടിരിക്കുമായിരുന്നു. ദൈവത്തോട് […]
Read more

മക്കൾക്കുവേണ്ടി സ്വന്തം സന്തോഷം കളയരുതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി സ്വന്തം സന്തോഷങ്ങളും സ്വാതന്ത്ര്യവും ത്യജിക്കുന്ന സ്ത്രീകൾക്ക് ശക്തമായ സന്ദേശവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മക്കൾക്ക് വേണ്ടി ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമാണെന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. മക്കൾ സ്വാർത്ഥരാണെന്ന് തന്റെ രണ്ട് ആൺമക്കളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മക്കൾ അവരുടെ ഇഷ്ടത്തിന് യാത്രകൾ പോകാറുണ്ടെന്നും തന്നെ കൂടെ കൊണ്ടുപോകണമെന്ന് നിർബന്ധമില്ലെന്നും താരം വ്യക്തമാക്കി. തനിക്ക് യാത്ര ചെയ്യണമെന്ന് തോന്നിയാൽ ആരുടെയും അനുവാദത്തിന് കാത്തുനിൽക്കാതെ പോകും. സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള […]
Read more

‘വീരാവി’യായി ആക്ഷൻ കിംഗ് അർജുൻ സർജ; ‘പോളിമേര 3’ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് പുറത്ത്

തെന്നിന്ത്യൻ താരം ആക്ഷൻ കിംഗ് അർജുൻ സർജയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘പോളിമേര 3’യുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് ദീപാവലി ദിനത്തിൽ പുറത്തിറങ്ങി. ചിത്രത്തിൽ അർജുൻ സർജ അവതരിപ്പിക്കുന്ന ‘വീരാവി’ എന്ന കഥാപാത്രത്തെയാണ് ഗ്ലിംപ്സിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഡോ. അനിൽ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ വമ്പൻ റിലീസായി പ്രേക്ഷകരിലേക്കെത്തും. വംശി നന്ദിപതി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വംശി നന്ദിപതി, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി. (ഏഷ്യൻ ഗ്രൂപ്പ്)യുടെ […]
Read more

Recent News