മോഹൻലാൽ-തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുന്ദര രാവണൻ എന്ന ലിറിക്കൽ ഗാനമാണ് പുറത്തിറങ്ങിയത്. മോഹൻലാലിന്റെ നർമ്മ മുഹൂർത്തങ്ങൾ തന്നെയാണ് ഗാനത്തിലുടനീളം കാണാൻ കഴിയുന്നത്. എം ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ ജേക്സ് ബിജോയ് ഒരു മികച്ച ഗാനം തന്നെ ഒരുക്കിയെന്നാണ് അഭിപ്രായം. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി’യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അതിമനോഹരം’ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന് വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. ഡിസംബർ 24ന് ചിത്രം തിയേറ്ററുകളിലെത്തും.



