Category: crime

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെ‌ട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈം​ഗികാതിക്രമത്തിനിരയാക്കിയത്. സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് […]
Read more

അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ്: നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍

കൊച്ചി: അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് രൂപം നല്‍കും. ഡോക്ടേഴ്‌സിന്റെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതില്‍ പരിശോധന നടക്കുന്നു. ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. നജീബിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നജീബ് രാജ്യം വിട്ടു […]
Read more

അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ വിനോദിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. പോലീസ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതി വിനോദ്. ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി […]
Read more

തിരുവനന്തപുരത്ത് 23കാരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ബലാൽസംഘ കേസിൽ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറിയായ റിബ്സൺ ആണ് അറസ്റ്റിലായത്. സ്പായിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.
Read more

ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. മാങ്ങാട്ടിടം സ്വദേശി സി ജി ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.
Read more

ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി: 28കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി. ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദ്ദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദ്ദനം. അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി […]
Read more

ലൈംഗികാതിക്രമ പരാതി; ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാംകുളം ജില്ല കോടതി തള്ളി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി തള്ളി. പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവതി ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. കൊച്ചി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്. അതേസമയം, 2024 മുതല്‍ ഷിയാസ് കരീം ലൈംഗിക ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിലുണ്ട്. […]
Read more

പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ്

പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വർഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ചു. 27 വയസ്സുകാരി രഞ്ജിതയെ കൊലപ്പെടുത്തിയ അതുൽ സത്യനെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 ജൂൺ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. നിരവധി കേസുകളിൽ പ്രതിയായ അതുൽ സത്യന്റെ ഉപദ്രവം സഹിക്കവയ്യാതെ കൂടെ ജീവിച്ചിരുന്ന രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. അതുലിനെതിരെ രഞ്ജിതയും മാതാപിതാക്കളും റാന്നി പോലീസിൽ പരാതി നൽകിയിരുന്നു. […]
Read more

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു; കനത്ത സുരക്ഷയിൽ പ്രദേശം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്ര നാഥ് രഥാണ് മരിച്ചത്. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു. തന്റെ ബ്ലാക്ക് സ്‌കോര്‍പ്പിയോയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പോയിന്‍റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയുതിർത്തത്. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ […]
Read more

ലൈംഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഞ്ജിത്ത്

കൊച്ചി: ലൈഗിക അതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. രഞ്ജിത്തിന്റെ അപേക്ഷയിൽ കോടതി പൊലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ […]
Read more

Recent News