കൊച്ചി: ലൈഗിക അതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. രഞ്ജിത്തിന്റെ അപേക്ഷയിൽ കോടതി പൊലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.
Related Posts
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ടീസർ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ…
കുട്ടികളുടെ ഫാന്റസി ചിത്രം ‘കരിമി’യുടെ ചിത്രീകരണം പൂർത്തിയായി
സുനിൽ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ കരിമിയുടെ ചിത്രീകരണം പൂർത്തിയായി. ആർദ്ര സതീഷാണ് ചിത്രത്തിലെ…
നിവിൻ പോളിയുടെ 50-ാം ചിത്രം വരുന്നു; സംവിധാനം അല്‍ഫോണ്‍സ് പുത്രന്
ആരുടെയും അസിസ്റ്റന്റ് ഡയറക്ടാറാകാതെ ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ആളാണ് സംവിധായകൻഅല്‍ഫോണ്‍സ് പുത്രന്. മലയാളത്തിലെ മികച്ച സംവിധായകരിലൊരാൾ. ആദ്യ…
