Category: crime

10 ടൺ അഴുകിയ ഭക്ഷണം ; ഫാക്ടറി അടച്ചുപൂട്ടി ,കുവൈത്തിൽ കർശന നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒരു ഫാക്റ്ററി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യം ആയ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ […]
Read more

കൗമാരക്കാരൻ; മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചു

പുനെ: പുനെയിൽ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നൽകി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മെയ് 1-നാണ് സംഭവം നടന്നത്. വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സമീപത്തെല്ലാം തെരച്ചിൽ […]
Read more

പുൽപ്പള്ളിയിൽ കവർച്ച; കവർന്നത് 6080 രൂപ

പുൽപ്പള്ളി: രാത്രി നഗരത്തിനുള്ളിലെ ചായക്കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ നരിക്കുണ്ട് കരിങ്കണ്ണയിൽ വീട്ടിൽ ആൽബിൻ (29) ആണ് പുൽപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാൾ പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് ലഹരിക്കേസുകളിലും പ്രതിയാണ്. അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള കടയിലാണ് ആൽബിൻ മോഷണം നടത്തിയത്. കടയുടെ ഷട്ടർ കുത്തിത്തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശയിലും മറ്റൊരു അറയിലും സൂക്ഷിച്ച 6080 രൂപ പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാരാജാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. […]
Read more

ഡല്‍ഹിയിലെ യുവ ജഡ്ജിയുടെ മരണത്തില്‍ പരാതിയുമായി പിതാവ്

ഡല്‍ഹി: യുവ ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി പിതാവ് . അമന്‍ കുമാര്‍ ജീവനൊടുക്കിയതിനു പിന്നില്‍ ഭാര്യ സ്വാതിയുടെയും ജമ്മുവില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ അവരുടെ സഹോദരി നിഥി മാലിക്കിന്റെയും മോശം പെരുമാറ്റമാണെന്നാണ് അമന്റെ പിതാവിന്റെ അരോപണം . നിഥിയുടെ നിയന്ത്രണത്തിലായിരുന്നു തന്റെ ഭാര്യയെന്നാണ് അമന്‍ പറഞ്ഞതെന്ന് പിതാവ് പറയുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കര്‍കര്‍ദുമ കോടതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ് അമന്‍. […]
Read more

മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ പീഡിച്ച് കൊലപ്പെടുത്തി 65കാരൻ

പുനെ: മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയോധികന്‍. പൂനെയിലെ ഒരു ഗ്രാമത്തിലാണ് സംഭവം കൊലപാതകത്തിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം പശു തൊഴുത്തിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.. 65കാരനാണ് ക്രൂര കൊലപാതകം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചെത്തി. കൊലക്ക് ശേഷം മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. പ്രതി മുന്‍പും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ […]
Read more

എംഡിഎംഎയും കഞ്ചാവും ; കൽപ്പറ്റയിൽ യുവാക്കൾ പിടിയിൽ

കൽപ്പറ്റ : എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25 ), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24 ) , മലപ്പുറം കാടഞ്ചേരി നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ് ഷബീബ് (22 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംകുഴി എന്ന പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പോലീസ് കണ്ടെത്തിയ […]
Read more

അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് കച്ചവടം ; എട്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഫഹാഹീൽ , മഹ്‌ബൂല മേഖലകളിൽ അനധികൃതമായി തെരുവ് വ്യാപാരം നടത്തിയ എട്ട് പേരെ അറസ്റ്റു ചെയ്തു. അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ട്ടറേറ്റിന്റെ ഓപ്പറേഷൻ ആൻഡ് പട്രോൾസ് വിഭാഗം മെയ് ഒന്നിന് പരിശോധനകൾ നടത്തി. അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് സാധനങ്ങൾ വിൽക്കുന്ന നിലയിൽ കണ്ടതിനെത്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ , പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ , ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് […]
Read more

ബസിൽ പോക്കറ്റടി ; മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹാർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരം പോക്കറ്റടി നടത്തിയിരുന്ന മൂന്ന് ബംഗ്ലാദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രലയം അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ടിക്കറ്റ് ഇൻസ്പെക്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ബസ് യാത്രക്കാരിൽ നിന്ന് പണം കവർന്ന സംഭവങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ […]
Read more

മുക്കത്ത് നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് ഓഫീസിലെത്തിയ സ്ത്രീ

കോഴിക്കോട്: പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം നടന്നത്. വിധവാ പെൻഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസിൽ എത്തിയത്. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഈ സ്ത്രീയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാരി ധന്യക്കാണ് കടിയേറ്റത്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന.
Read more

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

തൃശ്ശൂർ: അങ്കമാലിക്ക് പിന്നാലെ തൃശൂര്‍ ഇരിങ്ങാലക്കുടയിലും ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആനയാണ് പാപ്പാനെ ചവിട്ടിക്കൊന്നത്. ആനയുടെ രണ്ടാം പാപ്പന്‍ ശ്രീക്കുട്ടനാണ് ജീവന്‍ നഷ്ടമായത്. 25 വയസ് മാത്രമാണ് ശ്രീക്കുട്ടന്റെ പ്രായം. പരുക്കേറ്റ ഒന്നാം പാപ്പാന്‍ അമല്‍ ചികിത്സയിലാണ്. വഴുവാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വിളക്കുത്സവത്തിന്റെ ഭാഗമായാണ് ആനയെ എത്തിച്ചത്. ഇന്നലെത്തന്നെ ആന ചെറിയ രീതിയില്‍ ഇടഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ആനയെ […]
Read more

Recent News