യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; കേസെടുത്ത് പോലീസ്
മലപ്പുറം: പൂക്കുളത്തൂരില്‍ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൂക്കുളത്തൂരില്‍ വെച്ച് മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ച കാര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞത്. നാട്ടുകാര്‍ നോക്കി നില്‍ക്കേ അല്‍ഫാദിനെ മര്‍ദിച്ച് പുറത്തിറക്കിയ ശേഷം ഇന്നോവ കാറില്‍ ബലം പ്രയോഗിച്ച് കയറ്റി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അല്‍ഫാദുമായി സംഘം കടന്നു കളഞ്ഞു. അല്‍ഫാദ് സഞ്ചരിച്ച കാര്‍ […]
Read more

