ആലപ്പുഴ: ചാരുംമൂട് ജംഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണി മോഷണം. കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54), കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 12ന് രാത്രിയോടെ ചാരുംമൂട് ജംഗ്ഷനിലെ ഫുട്‌പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ ആണ് മോഷ്ടിച്ചത്. സംഭവത്തിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നൂറനാട് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ് ഐമാരായ മിഥുൻ, സുരേഷ് ബാബു, എ എസ് റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജു, സിവിൽ പൊലീസ് ഓഫീസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
