KSRTC ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ക്രിമിനല്‍ക്കേസ് പ്രതിയായ ബ്രൂസ്‌ലി ഷിബുവാണ് ലൈംഗികാതിക്രമം നടത്തിയത്.

കെഎസ്ആര്‍ടിസി ഓഫീസിന് മുന്നില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും ഈ സ്ത്രീയുണ്ട്. രാത്രി സമയങ്ങളില്‍ പല സ്ഥലങ്ങളില്‍ ഉറങ്ങുകയും പകല്‍ സമയത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയുമാണ് ചെയ്യുക.

വെള്ളിയാഴ്ച രാത്രി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലായിരുന്നു ഇവര്‍ കിടന്നത്. സ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരോട് താന്‍ ഇവിടെ കിടക്കുകയാണെന്നും അടുത്തുവരരുതെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ആരും തന്നെ ഇവരെ ശ്രദ്ധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *