ലൈംഗികാതിക്രമ പരാതി; ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാംകുളം ജില്ല കോടതി തള്ളി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി തള്ളി. പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവതി ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. കൊച്ചി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്. അതേസമയം, 2024 മുതല്‍ ഷിയാസ് കരീം ലൈംഗിക ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിലുണ്ട്. കോഴിക്കോട് കോടതിയിൽ അപേക്ഷ നൽകാനാണ് എറണാകുളം ജില്ല കോടതി നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *